HOME
DETAILS

വിവരാവകാശ പ്രകാരമുള്ള അപേക്ഷക്ക് മറുപടിനല്‍കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി

  
Web Desk
November 06 2018 | 06:11 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%aa

പാലക്കാട്: രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലെ ഫയലുകള്‍ എലിയും പാറ്റയും ചിതലും കയറി നശിച്ചതിനാല്‍ വിവരാവകാശപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനാവില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. ഒറ്റപ്പാലത്തിനടുത്ത് അമ്പലപ്പാറ ഗ്രാമ പഞ്ചായത്തില്‍ ബിനില്‍ കെ ജോണ്‍ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വള്ളുവനാട് ഗ്രാനൈറ്റസ് എന്ന കരിങ്കല്‍ ക്വാറിയുടെ വിവരങ്ങളും രേഖകളും ആവശ്യപ്പെട്ട് ഒറ്റപ്പാലം പരിസ്ഥിത സംരക്ഷണ സമിതി പ്രസിഡന്റ് സെയ്തലവി നല്‍കിയ അപേക്ഷയക്ക് മറുപടിയായാണ് രേഖകളെല്ലാം എലിയും പാറ്റയും തിന്നു പോയതായി സെക്രട്ടറി മറുപടി നല്‍കിയത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് വള്ളുവനാട് ഗ്രാനൈറ്റസിന് ലൈസന്‍സ് അനുവദിച്ചതെന്നും മൂന്ന് വര്‍ഷത്തിനകം തന്നെ രേഖകള്‍ തന്നെ എലി തിന്നു നശിപ്പിച്ചതുമായാണ് കഴിഞ്ഞ ദിവസം കിട്ടിയ മറുപടി.
ഇതെ ക്വാറിയുടേയും ക്രഷറിന്റേയും വിവരങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കലകട്രേറ്റില്‍ വിവരാവാകാശപ്രകാരം ആവശ്യപ്പെട്ടപ്പോഴും സമാനമായ മറുപടിയാണ് കിട്ടിയത്. രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഈ ക്വാറിയുടെ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് പാലക്കാട് ഡെപ്യൂട്ടി കളക്ടറും മറുപടി നല്‍കിയത്. വില്ലേജിലും പഞ്ചായത്തിലും കലക്‌ട്രേറ്റിലും യാതൊരു രേഖകളും ഇല്ലാതെയാണ് അമ്പലപ്പാറയിലെ ക്രഷര്‍ പ്രവര്‍ത്തിക്കുന്നതെന്നറിഞ്ഞിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണമുണ്ട്.
ലക്കിടി പേരൂര്‍ പഞ്ചായത്തിലും വള്ളുവനാട് ഗ്രാനൈറ്റസ് എന്ന പേരില്‍ ഇതെ വ്യക്തിയുടെ ഉടമസ്ഥതയില്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ 20 വര്‍ഷത്തിലേറെയായി ഈ ക്വാറി പ്രവര്‍ത്തിച്ചു വരുന്നതായി പരാതിയുണ്ട്. ഒരു സ്ഥലത്ത് ക്വാറിക്ക് പരമാവധി പ്രവര്‍ത്തിക്കാനുള്ള അനുമതി 5 വര്‍ഷമാണെന്നിരിക്കെയാണ് 20 വര്‍ഷത്തിലേറെയായി ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി. 1998 ല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയ സ്ഥലത്ത് നിന്ന് ഏറെ ദൂരം മാറി ഒരു വലിയ മലയെ തന്നെ ഇല്ലാതാക്കിയാണ് ലക്കിടിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതിക്കാരുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  17 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  32 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  3 hours ago