രാജാവിന്റ ഓരോ ചലനങ്ങളിലും ഒരു നിഴല്‍ പോലെ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം
ജിദ്ദ: ഓരോ ചലനങ്ങളിലും ഒരു നിഴല്‍ പോലെയായിരുന്നു സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അംഗ രക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീല് അല്‍ ഫഗ്ഹാം. മുന്‍ സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിഴലായി 10 വര്‍ഷം കഴിഞ്ഞ മേജര്‍ അബ്ദുല്‍ അസീസ് ഫഗ്മിനെ പിന്നീട് സല്‍മാന്‍ രാജാവും തന്റെ അംഗരക്ഷകനാക്കി തെരഞ്ഞടുക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡായാണ് അബ്ദുല്‍ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയ്‌നിംഗ് ആന്റ് ഡവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡായി തെരഞ്ഞെടുത്തത്. ഇദ്ദേഹത്തോളം മികച്ച മറ്റൊരു പ്രൈവറ്റ് ഗാര്‍ഡില്ല എന്നായിരുന്നു ലോകത്ത് തന്നെ അറിയപ്പെട്ടിരുന്നത്. സല്‍മാന്‍ രാജാവിന്റെ യാത്രകളിലെല്ലാം ഫഹം കൂടെയുണ്ടാകുമായിരുന്നു.
സഊദി ജനത ഏറെ ആദരവോടെയാണ് അദ്ദേഹത്തെ ഓര്‍ക്കുന്നത്. അതുകൊണ്ട് തന്നെയാണ് അബ്ദുല്‍ അസീസ് ഫാഗ്മ് സല്‍മാന്‍ രാജാവിനെ സേവിക്കുന്ന വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ച് സഊദി ജനത ആ ധീരനെ ആദരപൂര്‍വ്വം ഓര്‍ക്കുകയാണ്.
രാജാവിന്റെ ചെരിപ്പ് നേരെയാക്കികൊടുക്കുന്ന ചിത്രം മുതല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ രാജാവിനെ അതീവ ജാഗ്രതയോടെ സേവിക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ സുഹൃത്ത് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ ജിദ്ദയിലെ ഹയ്യു ശാത്തിയിലെ വീട്ടില്‍ വെച്ചാണ് അബ്ദുല്‍ അസീസ് ഫഗ്ഹാം കൊല്ലപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സബ്ത്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരുടെയും പൊതുസുഹൃത്തായ മന്‍ദൂബ് ബിന്‍ മിശ്അല്‍ അല്‍ ആല്‍ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കം പറഞ്ഞുകൊണ്ടിരിക്കെ ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയ മന്‍ദൂബ് ബിന്‍ മിശ്അല്‍ തോക്കുമായി തിരിച്ചെത്തുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ അബ്ദുല്‍ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിര്‍ത്തു.
വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടന്‍ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. എന്നാല്‍ പ്രതി കീഴടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ പ്രതി മന്‍ദൂബ് ആലി കൊല്ലപ്പെടുകയും ചെയ്തു. അബ്ദുല്‍ അസീസ് ഫഗ്ഹമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീഫ്രീ ദാല്‍വിനോ സര്‍ബോസിയീംഗാണ് പരിക്കേറ്റ ഫിലിപ്പീനി. ഇതിന് പുറമെ അഞ്ചു സുരക്ഷ സൈനികര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയിലാണ്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പോലീസ് വക്താവ് അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഞായറാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."