HOME
DETAILS

കൈത്തറി യൂനിഫോം വിതരണത്തില്‍ അപാകതയെന്ന് പരാതി

  
backup
June 17 2017 | 20:06 PM

%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4


മുക്കം: പുതിയ അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കൈത്തറി യൂനിഫോം വിതരണത്തില്‍ അപാകതയെന്ന് പരാതി. ഗവ. എല്‍.പി സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി രണ്ടു ജോഡി യൂനിഫോമുകള്‍ തയ്ക്കാനാവശ്യമായ കൈത്തറി തുണി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.
സംസ്ഥാനത്തെ കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ യൂനിഫോമുകള്‍ കൈത്തറി തുണികളാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ വിതരണം ചെയ്യാനായി എത്തിച്ച തുണികളില്‍ പലതിനും ആവശ്യത്തിന് നീളമോ വീതിയോ ഇല്ല. ഇതുകാരണം രക്ഷിതാക്കള്‍ യൂനിഫോമുകള്‍ സ്‌കൂളുകളില്‍ തന്നെ തിരിച്ചേല്‍പ്പിക്കുകയാണ്. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ കൈത്തറി തുണികള്‍ എന്തു ചെയ്യണമെന്നറിയാതെ അധ്യാപകരും കുഴഞ്ഞു. ഗവ. എല്‍.പി സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്ത തുണികളാണ് യൂനിഫോം തയ്ക്കാന്‍ തികയാതെ വന്നത്. പാന്റ് അടിക്കാന്‍ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും ആണ്‍കുട്ടികള്‍ക്ക് 50 സെന്റീമീറ്ററും മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും ആണ്‍കുട്ടികള്‍ക്ക് 60 സെന്റീമീറ്ററും തുണി മാത്രമാണുള്ളത്. ഇത് ട്രൗസര്‍ അടിക്കാനേ തികയുകയുള്ളുവെന്ന് അധ്യാപകര്‍ പറയുന്നു.
സര്‍ക്കാര്‍ നല്‍കിയ കളര്‍ കോമ്പിനേഷനുകളില്‍നിന്ന് മാത്രമേ ഈ വര്‍ഷത്തെ യൂനിഫോമുകളുടെ നിറങ്ങള്‍ അതാത് സ്‌കൂളുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുകയുള്ളുവെന്നതിനാല്‍ മിക്കയിടങ്ങളിലും യൂനിഫോമുകള്‍ ഈ വര്‍ഷം മുതല്‍ മാറിയിട്ടുണ്ട്. ഇതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ യൂനിഫോമുകള്‍ ധരിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയില്ല. സര്‍ക്കാരിന്റെ സൗജന്യ യൂനിഫോം വിതരണത്തില്‍ വന്ന അപാകത കാരണം മാര്‍ക്കറ്റുകളില്‍നിന്ന് പണം കൊടുത്ത് യൂനിഫോമുകള്‍ വാങ്ങേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  13 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  13 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  13 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago