HOME
DETAILS

ഹിന്ദുവായ ഒരു അഭയാര്‍ഥിയും ഇന്ത്യയില്‍ നിന്ന് പുറത്തുപോകേണ്ടിവരില്ലെന്ന് അമിത്ഷാ

  
backup
October 01 2019 | 15:10 PM

amit-shah-will-implement-citizenship-amendment-bill-before-nrc-in-bengal

 

കൊല്‍ക്കത്ത: അസമില്‍ കൊണ്ടുവന്ന പൗരത്വ രജിസ്റ്റര്‍ പശ്ചിമബംഗാളിലും കൊണ്ടുവരുമെന്നും നുഴഞ്ഞുകയറ്റക്കാരെ തെരഞ്ഞെുപിടിച്ചു പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയിലാണ് ഷായുടെ പ്രഖ്യാപനം. മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത് വിശ്വസിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. 'കിംവദന്തികളാണ് മമത ബാനര്‍ജി പറയുന്നത്. പൗരത്വ പട്ടികയിലൂടെ ഹിന്ദു അഭയാര്‍ഥികളെ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് മമത ബാനര്‍ജി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. എന്നാല്‍, അഭയാര്‍ഥികളായ ഹിന്ദു സഹോദരങ്ങള്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാര്‍ അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കില്ല- അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കണമെന്ന നിലപാടായിരുന്നു മമതയ്ക്ക്. ഇപ്പോള്‍ ആ നുഴഞ്ഞുകയറ്റക്കാരെല്ലാം മമതയ്ക്ക് വോട്ട് ബാങ്കായി. അതുകൊണ്ട് അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കരുതെന്ന നിലപാടാണ് മമത ബാനര്‍ജിയ്ക്കുള്ളത്. ദേശീയ താല്‍പര്യങ്ങള്‍ക്കു മുകളില്‍ നില്‍ക്കുന്നതാകരുത് രാഷ്ട്രീയ താല്‍പര്യങ്ങള്‍- അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരില്‍ ആരെയും രാജ്യത്തു തങ്ങാന്‍ അനുവദിക്കില്ല. ഇന്ത്യയില്‍ അതിഥികളായെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കായുള്ള പൗരത്വ നിയമഭേദഗതി ഉടന്‍ കൊണ്ടുവരും. ഹിന്ദുവായ ഒരു അഭയാര്‍ഥിയും പുറത്തുപോകേണ്ടിവരില്ലെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒരാള്‍ക്കു പോലും ഇവിടെ തുടരാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.

അസം പൗരത്വ രജിസ്റ്ററിനെ നിശിതമായി വിമര്‍ശിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബംഗാളില്‍ അതു നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നു നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍.

Amit Shah: Will implement Citizenship (Amendment) Bill before NRC in Bengal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago