സ്‌കൂളിലെ ഔഷധസസ്യങ്ങളും മരങ്ങളും വെട്ടിനശിപ്പിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഔഷധതോട്ടത്തിലെ ഔഷധസസ്യങ്ങളും മരങ്ങളും വെട്ടിനശിപ്പിച്ച നിലയില്‍.
ഔഷധ സസ്യ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ച ഔഷധതോട്ടത്തിലെ ചെടികളും മരങ്ങളുമാണ് വെട്ടിനശിപ്പിച്ചത്.
ഇന്നലെയാണ് സംഭവം. പുതിയ ശുചിമുറി നിര്‍മിക്കുന്നതിന്റെ പേരു പറഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചിലരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ രാജന്‍ കുന്നുമ്പ്രോന്‍ പറഞ്ഞു.
ഇദ്ദേഹവും സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് പത്തു വര്‍ഷമായി പരിപാലിച്ചു വരുന്ന വൃക്ഷങ്ങളായിരുന്നു ഇവ. ആവില്‍, മുട്ടിപ്പഴം, കരിമരം, ആടലോടകം, തുടങ്ങി പതിനെട്ടോളം ഔഷധ മരങ്ങളും പത്തിലേറെ ചെടികളുമാണ് നശിപ്പിക്കപ്പെട്ടത്. ഔഷധ സസ്യങ്ങള്‍ അന്വേഷിച്ച് പലരും ഇവിടെ എത്താറുണ്ടായിരുന്നുവെന്നും ഇവ വെട്ടിനശിപ്പിച്ച മാനേജ്‌മെമെന്റ് നടപടിക്കെതിരെ വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും രാജന്‍ കുന്നുപ്രോന്‍ പറഞ്ഞു. അതേസമയം, ശുചിമുറി നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന ഒരു മാവും മുരിക്കുമരവും മുറിക്കാനാണ് നിര്‍ദേശിച്ചിരുന്നതെന്നും ഔഷധ മരങ്ങളും ചെടികളും മുറിച്ചു മാറ്റിയതറിയില്ലെന്നും ഇതേക്കുറിച്ച് സ്‌കൂള്‍ മാനേജര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."