വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിയെടുത്തതായി ആരോപണം
പേരാമ്പ്ര: തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതും തനിക്കും സഹോദരിമാര്‍ക്കും അവകാശപ്പെട്ടതുമായ ഭൂമി റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതരുടെ ഒത്താശയോടെ വ്യാജ ആധാരം ചമച്ച് തട്ടിയെടുത്തയായി ആരോപണം.
പിതൃ സ്വത്തായ 1.88 ഏക്കര്‍ ഭൂമിയുടെ അവകാശം നഷ്ടപ്പെട്ടതിന്റെ രേഖകള്‍ തേടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും യാതൊരുവിധ അനുകൂല നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പേരാമ്പ്ര വടക്കയില്‍ മീത്തല്‍ പ്രഭാകരനാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
പത്തു വര്‍ഷത്തോളമായി വിവരാവകാശ രേഖകള്‍ക്കായി അന്വേഷണം തുടര്‍ന്നപ്പോള്‍ ലഭിച്ച മറുപടികളില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പേര്‍ട്ടില്‍ ഇപി 33467 പ്രകാരം ഭൂമി ഒഴിപ്പിച്ചതായും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപി 26767 പ്രകാരം ഒഴിപ്പിച്ചെടുത്തെന്നുമുള്ള പരസ്പര വിരുദ്ധമായ രേഖകളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റവന്യു മന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫിസിലെ 1162005 ആധാരത്തിന് ആധികാരികത ഇല്ലെന്നും തുടര്‍ന്നുള്ള ആധാരങ്ങള്‍ സംശയത്തിന്റെ നിഴലിലാണെന്ന് കണ്ടെത്തിയതായും രജിസ്‌ട്രേഷന്‍ ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നയായും രേഖകള്‍ സഹിതം പ്രഭാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."