കേരള ബാങ്കിനോടുള്ള എതിര്‍പ്പ് : യു.ഡി.എഫ് നിലപാടില്‍ മാറ്റമില്ലെന്ന് പി.പി തങ്കച്ചന്
തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള ബാങ്ക് എന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടുള്ള യു.ഡി.എഫിന്റെ എതിര്‍പ്പില്‍ മാറ്റമുണ്ടായെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തെറ്റിധാരണാജനകമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശം യു.ഡി.എഫ് എതിര്‍ത്തിട്ടുള്ളതാണ്. ബാങ്കിന്റെ രൂപീകരണത്തിന് വേണ്ടി നിയോഗിച്ച ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് എന്താണെന്ന് കേരള ജനതയ്ക്ക് ഇപ്പോഴും അറിയില്ല.
ശ്രീറാം കമ്മിറ്റിയുടെ തെളിവെടുപ്പില്‍ കേരളത്തിലെ സഹകാരികള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ നട്ടെല്ലാണ്. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അവകാശപ്പെട്ടിരുന്ന എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിച്ചപ്പോള്‍ ഉണ്ടായ വിടവ് നികത്താന്‍ സര്‍ക്കാരിന് ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാറ്റൊരു വാണിജ്യ ബാങ്ക് ആരംഭിക്കേണ്ടതാണ്.
അതിന് പകരം ജില്ലാബാങ്ക് സമ്പ്രദായം അവസാനിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കുമെന്നും തങ്കച്ചന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."