ഇടുക്കി മെഡിക്കല്‍ കോളജ്; പുന:പരിശോധനയ്ക്ക് അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ട ് മന്ത്രിക്ക് കത്ത്
തൊടുപുഴ: ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ 2016 ലെ മൂന്നാം ബാച്ച് അനുവദിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുന:പരിശോധന നടത്തുന്നതിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കണമെന്നും നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിദ്യാര്‍ഥികളെയും ഇടുക്കിയിലേക്ക് തിരികെ എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചറിന് കത്ത് നല്‍കി.
നിലവിലുള്ള വിദ്യാര്‍ഥികള്‍ ഇടുക്കി മെഡിക്കല്‍ കോളജിന് ലഭിച്ച അംഗീകാരത്തില്‍ പ്രവേശനമെടുത്തവരായിരുന്നതിനാല്‍ മറ്റ് കോളജുകളിലേക്ക് മാറ്റുന്നത് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതും റിസള്‍ട്ടും സംബന്ധിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
അതോടൊപ്പം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുണ്ടായിട്ടും സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളേയും ഡോക്ടര്‍മാരെയും മറ്റ് കോളജുകളിലേക്ക് മാറ്റിയത് തുടര്‍ വര്‍ഷങ്ങളിലും അംഗീകാരത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇടുക്കി മെഡിക്കല്‍ കോളജിന് ആരോഗ്യ - വിദ്യാഭ്യാസ രംഗത്ത് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പാത്തോളജി, മൈക്രോബയോളജി ലാബുകളും പുതിയ രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകളും ക്രമീകരിക്കുകയും ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 180 ല്‍ നിന്ന് 321 ലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ 2016 വര്‍ഷത്തില്‍ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശനമെടുക്കാത്തതും ഇവിടെ പഠനം നടത്തിയിരുന്ന 49 വിദ്യാര്‍ത്ഥികളെ ഇതര മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റിയതും ആശുപത്രിയുടെ ഒ.പി.യില്‍ സേവനം ചെയ്തിരുന്ന 20 ഡോക്ടര്‍മാരെയും 11 നഴ്‌സുമാരെയും കൊല്ലം പാരിപ്പള്ളി ആശുപത്രിയിലേക്ക് വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് മുഖേന സ്ഥലം മാറ്റിയിട്ടുള്ളതും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഇടുക്കിയില്‍ നിയമിച്ചിട്ടുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരികെ നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. ഇടുക്കി മെഡിക്കല്‍ കോളജിന്റെ തുടര്‍പ്രവര്‍ത്തനം സംബന്ധിച്ച അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും എം.എല്‍.എ. മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."