ജില്ലയില്‍ 32 സ്കൂളുകള്‍ക്ക് കൂടി ധനസഹായം
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഡി.പി.ഐയുടെ പ്ലാന്‍ ഫണ്ടില്‍നിന്നും 32 സ്കൂളുകള്‍ക്ക് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. ജില്ലയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരുകോടി രൂപ മുതല്‍ രണ്ടര കോടി രൂപ വരെയാണ് അനുവദിച്ചത്. നേരത്തെ 16 സ്കൂളുകള്‍ക്ക് അഞ്ചുകോടിയും 40 സ്കൂളുകള്‍ക്ക് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അനുവദിക്കപ്പെട്ട ഫണ്ടിന് പുറമേയാണിത്.
ഈ 32 സ്കൂളുകളുടെയും എച്ച്.എം, പി.ടി.എ പ്രസിഡന്റ് എന്നിവരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയെക്കുറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ എം. മണി വിശദീകരിച്ചു. ഡി.ഡി.ഇ പി. കൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് എക്സി എന്‍ജിനിയര്‍ സി. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."