ബീഫ് വിളമ്പിയില്ല; വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി
രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ബീഫ് വിളമ്പാത്തതിനെചൊല്ലിയുള്ള തര്‍ക്കം വിവാഹം മുടങ്ങുന്നതിലേക്ക് വഴിവച്ചു. ചടങ്ങില്‍ ഭക്ഷണത്തിന് ബീഫ് വിളമ്പണമെന്ന വരന്റെ വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതോടെയാണ് വിവാഹം മുടങ്ങിയത്. സംസ്ഥാനത്ത് ബീഫ് നിരോധനം നിലനില്‍ക്കുന്നതുകൊണ്ട് ഇതിന് തങ്ങള്‍ ഒരുക്കമല്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു, എങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചു. ബീഫിന് പുറമെ സ്ത്രീധനമായി കാറും വേണമെന്ന് വരന് ആവശ്യപ്പെട്ടിരുന്നു.
രാംപൂരിലെ ധരിയാഗഡ് ഗ്രാമത്തിലാണ് സംഭവം. ബീഫ് വിളമ്പിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് തങ്ങള്‍ പിന്മാറുമെന്ന് വരന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതോടെ ഇത് സാധ്യമല്ലെന്ന് അറിയിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.
വിവാഹം ഉറപ്പിക്കുന്ന വേളയില്‍ പറയാത്ത കാര്യങ്ങളാണ് ചടങ്ങില്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. സ്ത്രീധനമായി കാര്‍ ചോദിച്ചതും നേരത്തെയുള്ള തീരുമാനത്തിന് വിരുദ്ധമാണെന്ന് വധുവിന്റെ മാതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."