HOME
DETAILS

തലയും കൈകാലുകളും ഇല്ലാതെ മൃതദേഹം: കൊല്ലപ്പെട്ടത് അന്യ സംസ്ഥാന തൊഴിലാളി,16 കിലോമീറ്റര്‍ ചുറ്റളവില്‍ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി

  
backup
October 05 2019 | 09:10 AM

dead-body-in-calicut-issue-05-10-2019

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ ഗേറ്റുംപടിയില്‍ തലയും കൈ കാലുകളും ഛേദിച്ച മൃതദേഹം ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. 2017 ജൂലൈ ആറിന് നടന്ന സംഭവത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് വീണ്ടും സമഗ്രമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐ.ജി ജയരാജ്, കേസ് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി ബിജിന്‍ കെ. സ്റ്റീഫന്‍, എസ്.ഐ ജിതേഷ് എന്നിവര്‍ ഇന്നലെ രാവിലെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലിസ് സംഘം സമീപത്തെ തിരുവമ്പാടി എസ്റ്റേറ്റ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കൊല്ലപ്പെട്ടത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. അതിനാല്‍ പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തൊഴിലാളികളെ എത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ വിവരങ്ങളും സംഘം ശേഖരിച്ചു. 2017 ല്‍ ചാലിയം കടല്‍തീരത്തുനിന്ന് കണ്ടെത്തിയ കൈകളും തലയോട്ടിയും മുക്കത്ത് ഉപേക്ഷിച്ച മൃതദേഹത്തിന്റേതാണെന്ന് ഡി.എന്‍.എ ടെസ്റ്റിലൂടെ കണ്ടെത്തിയിരുന്നു.

ഇരുകാലുകള്‍ അടക്കമുള്ള മറ്റു ഭാഗങ്ങള്‍ പുഴയില്‍ തള്ളിയതാവാമെന്ന നിഗമനത്തില്‍ പാലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയില്‍ കൊല്ലപ്പെട്ടത് 20-30 വയസിനിടയില്‍ പ്രായമുള്ള ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര ചാക്കില്‍ പൊതിഞ്ഞായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്. അതിനാല്‍ പഞ്ചസാര ചാക്കുകള്‍ സൂക്ഷിക്കുന്ന ബേക്കറി, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

സംഭവം നടന്ന സ്ഥലത്തെ 16 കിലോമീറ്റര്‍ ചുറ്റളവില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചതെന്ന് ക്രൈംബ്രാഞ്ച് ഐ.ജി ജയരാജ് സുപ്രഭാതത്തോട് പറഞ്ഞു.
കണ്ടെത്തിയ തലയോട്ടി ഉപയോഗിച്ച് കംപ്യൂട്ടര്‍ സഹായത്തോടെ കൊല്ലപ്പെട്ട ആളുടെ രേഖാചിത്രം ഉടന്‍ തയാറാക്കുമെന്നും പിന്നീട് തിരിച്ചറിയല്‍ പരിശോധന നടത്തുമെന്നും ഡിവൈ.എസ്.പി ബിജിന്‍ കെ. സ്റ്റീഫന്‍ പറഞ്ഞു. ലോക്കല്‍ പൊലിസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago