പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നതായി ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ പാര്‍ട്ടി നേരിടുന്നത് വന്‍പ്രതിസന്ധി
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതേഷേധത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവക്കുന്നതായി ഹരിയാനയിലെ നേതാവ് അശോക് തന്‍വാര്‍. ഇതുസംബന്ധിച്ച് ട്വിറ്ററില്‍ പരാമര്‍ശിച്ച അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് നല്‍കാനായി തയാറാക്കിയ നാല് പേജുള്ള രാജിക്കത്തും പുറത്തുവിട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് നിലനില്‍പ്പിനായി പോരടിക്കുകയാണെന്നും ആശയപരമായ പ്രശ്‌നങ്ങളല്ല മറിച്ച് ആഭ്യന്തരമായി ഗ്രൂപ്പ് പ്രവര്‍ത്തനമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പരഗിഗണിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹം നിരവധി സ്ഥാനങ്ങളില്‍ നിന്നും രാജി നല്‍കിയിരുന്നു. ഒടുവില്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലും പ്രതിഷേധിച്ചു.
2014 മുതല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന തന്‍വാറിനെ കഴിഞ്ഞ മാസമാണ് ചുമതലയില്‍ നിന്നും നീക്കിയത്. മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ സമ്മര്‍ദ്ദഫലമായാണ് ഈ തീരുമാനമെടുത്തത്. തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഹൂഡ കോണ്‍ഗ്രസ് ആയി മാറിയെന്ന് തന്‍വാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഏതായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് സ്വപ്‌നങ്ങളെ വീണ്ടും സങ്കീര്‍ണതയിലേക്ക് തള്ളിവിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."