കൃഷിയിടങ്ങളില്‍ പന്നിക്കൂട്ടങ്ങളുടെ ശല്യം രൂക്ഷം
പട്ടാമ്പി: താലൂക്കിലെ വിവിധഇടങ്ങളിലെ നെല്‍കര്‍ഷകരെയും മറ്റും ദുരിതത്തിലാക്കി കൃഷിയിടങ്ങളില്‍ പന്നികൂട്ടങ്ങളുടെ വിളയാട്ടം. ഓങ്ങല്ലൂര്‍, വാടനാംകുറുശ്ശി, കൊണ്ടൂര്‍ക്കര, വല്ലപ്പുഴ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലാണ് പന്നിശല്യം വര്‍ധിച്ചിരിക്കുന്നത്.
വീട്ടുവളപ്പുകളിലെ അടുക്കള കൃഷിയിടങ്ങളും പന്നികൂട്ടങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. രാത്രികളില്‍ കൂട്ടമായും ഒറ്റയായും ഇറങ്ങുന്ന പന്നികൂട്ടങ്ങള്‍ താലൂക്കിലെ വിവിധ കുടിവെള്ളകിണറുകളില് വീഴുന്ന സംഭവ
പഞ്ചായത്തിലെ വേലൂര്‍ പള്ളിയാലില്‍ രണ്ടരയേക്കറോളം പാടശേഖരം പന്നികൂട്ടങ്ങള്‍ നശിപ്പിച്ചു. ചെറുകോട് കുണ്ടുപള്ളിയാലില്‍ മുഹമ്മദിന്റെ ഉടമസ്ഥയിലുള്ള കൃഷിയിടമാണ് നശിപ്പിച്ചിട്ടുള്ളത്.
നെല്‍ക്കതിരുകള്‍ വിളയുന്ന സമയങ്ങളില്‍ മണ്ണില്‍ കുഴച്ചുമറിച്ച നിലയിലാണ് കൃഷി നശിപ്പിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
അതെ സമയം പന്നികളെ അകറ്റാനായി ചെറിയ കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കൊണ്ടൂര്‍ക്കര പാടശേഖരങ്ങളിലും വീട്ടുവളപ്പുകളില്‍ നടക്കുന്ന കൃഷിയിടങ്ങളും പൂര്‍ണമായും പന്നികൂട്ടങ്ങള്‍ നശിപ്പിച്ച വാര്‍ത്ത സുപ്രഭാതം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
താലൂക്കിലെ നമ്പ്രം കടവ് ഭാഗങ്ങളിലും ഉള്‍ഗ്രാമങ്ങളിലെ ജനവാസ മേഖലയിലെ കുടിവെള്ള സ്രോതസുകളിലും ചാടി കുടിവെള്ളം ഉപയോഗിക്കാനാവാത്ത വിധം അഴുക്കായി മാറിയ സാഹചര്യവും നിലവിലുണ്ട്. കൈപ്പുറം അബ്ബാസിന്റെ നേതൃത്വത്തില്‍ ഓരോ മാസങ്ങളിലും പത്തും ഇരുപതും പന്നികളെ കിണറുകളില്‍ ചാടിയ പന്നികളെ കരക്കു കയറ്റി കാട്ടില്‍ വിട്ടയക്കാറുള്ളത്.
മരകൂട്ടങ്ങള്ക്കിടയിലും മറ്റും താമസിക്കുന്ന പന്നികള്‍ക്ക് കാട്ടില്‍ കുടിവെള്ള ലഭ്യത കുറവും കഠിനമായ ചൂടും കാരണം ജനവാസമേഖലയിലേക്കും കുടിവെള്ളത്തിനും തീറ്റക്കുമായി പുറത്തിറങ്ങുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. പന്നികൂട്ടങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയായി മാറിയ സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."