കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു: മൗലവി
കണ്ണൂര്‍: തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കൈകൊള്ളുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി. തൊഴിലിടങ്ങളെ നിശ്ചലമാക്കുന്ന നടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക നില തകരുകയാണെന്നും മൗലവി പറഞ്ഞു. കണ്ണൂരില്‍ എസ്.ടി.യു ജില്ലാ ലീഡേഴ്സ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ നിയമ പരിഷ്ക്കാരങ്ങളിലൂടെയും മറ്റും കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുകയാണ്.കേരളത്തിലും തൊഴിലാളി വിരുദ്ധ സമീപനമാണ് പിണറായി സര്‍ക്കാര്‍ വെച്ച് പുലര്‍ത്തുന്നത്. സംഘടിത ശക്തിയിലൂടെ മാത്രമേ തൊഴിലിടങ്ങള്‍ സംരക്ഷിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും സാധിക്കുകയുള്ളൂവെന്ന് മൗലവി പറഞ്ഞു. എസ്.ടി.യു ദേശീയ വൈസ്് പ്രസിഡന്റ് എം.എ കരീം അധ്യക്ഷനായി. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി വമ്പന്‍, കെ.വി ഹാരിസ്, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍, സെക്രട്ടറി പി.പി നാസര്‍ സംസാരിച്ചു. പ്രസിഡന്റ് കെ.പി മൂസഹാജി പതാക ഉയര്‍ത്തി. പി. ഹംസഹാജി, പി.പി നാസര്‍, സൈബുന്നിസ, ഇ.എ കരീം, പി.വി റഷീദ് പങ്കെടുത്തു. അസംഘടിത മേഖലയും തൊഴില്‍ നിയമങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പഠന ക്ലാസില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ചെയര്മാന് ബേബി കാസ്ട്രോ വിഷയാവതരണം നടത്തി. കെ. ഉമ്മര്‍ അധ്യക്ഷനായി. പി.പി ഖാലിദ്, സംസാരിച്ചു. തൊഴിലും തൊഴില്‍ നിയമങ്ങളും എന്ന വിഷയത്തില്‍ ലേബര്‍ ഓഫിസര്‍ കെ. കുമാരന് ക്ലാസെടുത്തു. ഇ.എ കരീം അധ്യക്ഷനായി. മാറുന്ന ലോകം മതേതര ഇന്ത്യ പുതിയ തൊഴിലിടം വിഷയത്തില്‍ നടന്ന ക്ലാസ് എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്്മത്തുല്ല ഉദ്ഘാടനം ചെയ്തു. കെ.പി മൂസഹാജി അധ്യക്ഷനായി. കാറ്റഗറി ഫെഡറേഷനെ പ്രതിനിധീകരിച്ച് പി. ഹംസഹാജി, പാലക്കല്‍ സാഹിര്‍, പി.പി ജലീല്‍, കെ.പി.എ ഖാദര്‍, പി. എറമു, വി.കെ.സി മജീദ്, കെ.എം വിനോദ്, എ.ജി സൈബൂനത്ത്, വി.പി റഷീദ്, വി. ജലീല്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി. യൂസഫ്, കെ.പി നൗഷാദ്, ടി.കെ ഹുസൈന്, സി. ഉമ്മര്‍, അബ്ദു മൂന്നാംകുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."