മലപ്പുറം സ്വദേശി സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സഊദിയില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കടുങ്ങപുരം സ്കൂള്‍ പടി സ്വദേശി മുഹമ്മദ് അഷ്റഫാ(50)ണ് മദീനക്കടുത്ത യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് എഴുന്നേറ്റ അഷ്റഫ് റൂമില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടനെ യാമ്പു ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. രണ്ടര പതിറ്റാണ്ടായി യാമ്പുവിലെ അബൂബക്കര്‍ സിദ്ധീഖ് മസ്ജിദിന് സമീപം സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു. സഹോദരന് അന്‍സാറും മറ്റു ചില അടുത്ത ബന്ധുക്കളോടൊപ്പമാണ് ജോലി ചെയ്യുന്നത്.
കുഞ്ഞിമുഹമ്മദ് പടാലിപ്പറമ്പില് ആണ് പിതാവ്. മാതാവ് : നഫീസ. ഭാര്യ: ആബിദ. മക്കള്‍ : ഹബീബ് റഹ്മാന്, അല്‍ത്താഫ്, അമീന്, ഹസ്ബിയ. സഹോദരങ്ങള്‍ : അബ്ദുസ്സലാം, ഹാരിസ് (ഇരുവരും ജിദ്ദയില്‍). മൈമൂന, സുലൈഖ, സക്കീന, റൈഹാനത്ത്. ജിദ്ദയിലുള്ള സഹോദരങ്ങള്‍ യാമ്പുവിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."