HOME
DETAILS
MAL
പെരിങ്ങോത്ത് കട കത്തി നശിച്ചു
backup
June 18 2017 | 22:06 PM
പെരിങ്ങോം: ടൗണില്‍ ഹോട്ടല്‍ കത്തി നശിച്ചു. കൊരങ്ങാട്ടെ മംഗലറ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയില്‍ പെരിങ്ങോം ടൗണില്‍ പ്രവര്‍ത്തിക്കുന്ന നുനു ഫാസ്റ്റ് ഫുഡ് കടയാണ് ഇന്നലെ പുലര്‍ച്ചയ്ക്കു രണ്ടുമണിയോടെ കത്തിനശിച്ചത്. പെരിങ്ങോത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവുംപൊലിസും ചേര്‍ന്ന് തീയണച്ചു. അഞ്ച് മാസം മുന്‍പും ഈ കട കത്തിനശിച്ചിരുന്നു. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പെരിങ്ങോം എസ്.ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."