ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പഠനക്യാംപ് സമാപിച്ചു
തളിപ്പറമ്പ്: സുശീല ഗോപാലന്‍ സ്മാരക പഠനകേന്ദ്രം സംഘടിപ്പിച്ച ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ പഠനക്യാമ്പ്് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ സമാപിച്ചു.
സമാപന ദിവസമായ ഇന്നലെ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്ത്രി വിമോചനത്തിന്റെ രാഷ്ട്രിയം എന്ന വിഷയത്തിലും ടി.കെ ദേവരാജന്‍ ആഗോളവല്‍ക്കരണത്തിന്റെ വികസന കാഴ്ചപ്പാടും സ്ത്രി സമൂഹവും എന്ന വിഷയത്തിലും ക്ലാസെടുത്തു.
സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ ലീല, കെ.പി ജ്യോതി, ടി സഹദേവന്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ എം വി സരള, പ്രൊഫ. കെ എ സരള, വി സതി, എം വി ശകുന്തള, റംല പക്കര്‍, ടി വി ലക്ഷ്മി, ടി വസന്തകുമാരി എന്നിവര്‍ അധ്യക്ഷരായി. യോഗാ ക്ലാസ്, ക്യാംപ് ഫയര്‍, അവലോകനം എന്നിവയും നടന്നു.
അസോസിയേഷന്‍ അഖിലേന്ത്യ ട്രഷറര്‍ പി.കെ ശ്രീമതി എം പി, സംസ്ഥാന സെക്രട്ടറി പി സതിദേവി, കേന്ദ്രകമ്മിറ്റിയംഗം എന്‍ സുകന്യ, സി രജനി, സുനില്‍ കുന്നരു എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് ക്യാംപില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."