HOME
DETAILS

പങ്കാളിത്ത പെന്‍ഷനില്‍ ധനകാര്യവകുപ്പിന്റെ അന്ത്യശാസനം

  
backup
October 06, 2019 | 4:46 PM

%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7

 

കൊണ്ടോട്ടി: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ വ്യാപക പ്രതിഷോധവും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ പുനപ്പരിശോധനാ സമിതിയേയും നിയോഗിച്ച ഇടത് സര്‍ക്കാര്‍, പങ്കാളിത്തപെന്‍ഷനില്‍ ചേരാത്ത ജീവനക്കാരുടെ ശമ്പളം തടയാന്‍ വകുപ്പ് മേധാവികള്‍ക്ക് അന്ത്യശാസനം നല്‍കി.
നേരത്തെ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരാവുകയും പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വന്ന 2013 ഏപ്രില്‍ ഒന്നിനുശേഷം സ്ഥിരപ്പെടുകയും ചെയ്ത ജീവനക്കാരില്‍ പങ്കാളിത്ത പെന്‍ഷനില്‍ ചേരാത്തവര്‍ക്കെതിരേയാണ് ധനകാര്യ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
പങ്കാളിത്ത പെന്‍ഷനില്‍ ചോരാത്തവര്‍ക്ക് ഈ മാസം 20 വരെ പദ്ധതിയില്‍ ചേരാന്‍ സമയം അനുവദിച്ചിട്ടുണ്ട്.ഇതിനകം ചേര്‍ന്നില്ലെങ്കില്‍ ആ മാസം മുതലുള്ള ശമ്പളബില്ലുകള്‍ പാസാക്കി നല്‍കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ ഉത്തരവ്. പങ്കാളിത്ത പെന്‍ഷനുമുമ്പ് അവധി ഒഴിവുകളില്‍ പ്രവേശിക്കുകയും പദ്ധതി നടപ്പിലാക്കിയ ശേഷം സ്ഥിരനിയമനം ലഭിക്കുകയും ചെയ്ത അധ്യാപകര്‍ക്കും ഇത് ബാധകമാവും.പങ്കാളിത്ത പെന്‍ഷനില്‍ അംഗങ്ങളാവുന്ന ജീവനക്കാര്‍ക്ക് കുടിശ്ശിക അടക്കാന്‍ പരമാവധി 60 തുല്ല്യ തവണകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് 2013 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ സര്‍വിസില്‍ പ്രവേശിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കിയത്.സര്‍ക്കാരിന്റെ ഭീമമായ പെന്‍ഷന്‍ ബാധ്യത കുറയ്ക്കുന്നതിനാണ് കേന്ദ്രസര്‍ക്കാറിന്റെ മാതൃകയില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്.എന്നാല്‍ ഇതിനെതിരേ ഏറ്റവും അധികം സമരം നടത്തിയത് ഇടത സംഘടനകളും എല്‍.ഡി.എഫുമായിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പുനപ്പരിശോധിക്കാനായി കഴിഞ്ഞ വര്‍ഷം റിട്ട.ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ ധനകാര്യവകുപ്പ് നിയമിച്ചിരുന്നു.
ഇവരുടെ റിപ്പോര്‍ട്ടുകള്‍ക്കും കാത്തുനില്‍ക്കാതെയാണ് പെന്‍ഷനില്‍ ചേരാത്തവര്‍ക്കെതിരേ മാസശമ്പളം തടയുന്നതടക്കമുളള നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരില്‍ നിന്നും അതത് മാസം സര്‍ക്കാര്‍ പിടിക്കുകയും ഈ തുകയ്ക്ക് തുല്യമായ തുക സര്‍ക്കാര്‍ വിഹിതവും കൂട്ടി ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ പെന്‍ഷനായി നല്‍കുന്നതാണ് പങ്കാളിത്ത പെന്‍ഷന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  14 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  14 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  14 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  14 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  14 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  14 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  14 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  14 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  14 days ago