നരിപ്പറമ്പിലെ അനധിനരിപ്പറമ്പിലെ അനധികൃത കച്ചവടം ഒഴിപ്പിക്കുംകൃത കച്ചവടം ഒഴിപ്പിക്കും
എടപ്പാള്‍: ജലസേചന വകുപ്പിന്റെ സ്ഥലത്തുള്ള നരിപ്പറമ്പിലെ തെരുവുകച്ചവടം ഒഴിപ്പിക്കാന്‍ ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി. പ്രദേശത്ത് റോഡ് കൈയേറിയാണ് മത്സ്യ കച്ചവടം ഉള്‍പ്പെടെയുള്ളവ നടത്തുന്നതെന്ന പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ ഒഴിപ്പിക്കാനെത്തിയത് വാക്കേറ്റത്തിനിടയാക്കിയിരുന്നു.
മാലിന്യം പ്രദേശത്തെ ജലാശയത്തില്‍ കൊണ്ടിടുന്നത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുന്നതായും കിണറുകളിലെ വെള്ളം മലിനമായതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് അനധികൃത വ്യാപാരം ഉടന്‍ ഒഴിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പൊലിസ് ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സ്ഥലം ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലായതിനാല്‍ ഇടപെടാനാകില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.
ഇതേത്തുടര്‍ന്നാണ് അനധികൃത കച്ചവടങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കാന്‍ ആര്‍.ഡി.ഒ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആര്‍.ഡി.ഒയുടെ ഇടപെടലിനെത്തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."