HOME
DETAILS

എറിഞ്ഞിട്ടു; നിസാരം

  
backup
October 06, 2019 | 4:54 PM

%e0%b4%8e%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%b0%e0%b4%82


ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ ജയം

വിശാഖപട്ടണം: ഒന്നാം ടെസ്റ്റിന്റെ അവസാന ദിനം പിടിച്ചു നില്‍ക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ വാലറ്റക്കാരുടെ വ്യാമോഹം ഇന്ത്യന്‍ ബൗളര്‍മാര്‍ അങ്ങ് കാറ്റില്‍ പറത്തിയതോടെ ജയം കൈപ്പിടിയിലൊതുക്കി ഇന്ത്യ. 395 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദര്‍ശകരെ വെറും 191 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയം അക്കൗണ്ടിലാക്കിയത്. സ്‌കോര്‍: ഇന്ത്യ 502-7 ഡിക്ലയേര്‍ഡ്, 323-4 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക: 431, 191. രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.
ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനവും മുഹമ്മദ് ഷമിയുടെ കുറ്റി തെറിപ്പിക്കല്‍ നയവുമാണ് അഞ്ചാം ദിനം ഇന്ത്യക്ക് ജയം അനായാസമാക്കിയത്. ഇന്നലെ ഷമി നേടിയ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ നാലെണ്ണവും കുറ്റി തെറിപ്പിച്ചായിരുന്നു. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ നാലും സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ എട്ടിന് 70 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന പ്രോട്ടിയന്‍സിനെ സേനുരന്‍ ഡെയ്ന്‍ പീറ്റും (56) മുത്തുസ്വാമിയും (പുറത്താവാതെ 49) ചേര്‍ന്ന് അപരാജിതകൂട്ടുകെട്ടിലൂടെ സമനിലയിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്ക് മുഹമ്മദ് ഷമിയാണ് ആഘാതമുണ്ടാക്കിയത്. പീറ്റാണ് രണ്ടാം ഇന്നിങ്‌സിലെ ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.

മുന്നില്‍കണ്ട തകര്‍ച്ച
നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചാം ദിനം ഒന്നിന് 11 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആദ്യ ഇന്നിങ്‌സിലെ ചെറുത്തുനില്‍പ്പ് പുനഃസൃഷ്ടിക്കാനായില്ല. ക്രീസില്‍ ഇറങ്ങിയ ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനിലേക്ക് ഒരു ഘോഷയാത്ര തന്നെ നടത്തി. ഷമി സ്റ്റംപ് ഇളക്കിയപ്പോള്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആറു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ നാലുപേര്‍ സംപൂജ്യരായി. ഡി ബ്രുയിന്‍ (10), ടെംബ ബാവുമ (0), ഡു പ്ലെസിസ് (13), ഡി കോക്ക് (0), ഫിലാണ്ടര്‍ (0), കേശവ് മഹാരാജ് (0) എന്നിവര്‍ വീണതോടെയാണ് ടീം 70ലേക്ക് തകര്‍ന്നടിഞ്ഞത്. ഇതില്‍ ഡു പ്ലെസിയുടേയും ഡി കോക്കിന്റേയും ബാവുമയുടേയും വിക്കറ്റ് ഇളക്കിയാണ് ഷമി ആക്രമണകാരിയായത്.


ഒരോവറില്‍ കളിമാറ്റി ജഡേജ
ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 27ാം ഓവറാണ് മത്സരഫലത്തിന്റെ ഗതി തിരിച്ചത്. ഈ ഓവറില്‍ മൂന്ന് പേരെ പറഞ്ഞയച്ച താരം സന്ദര്‍ശകര്‍ക്ക് വലിയ ആഘാതം നല്‍കുകയും ചെയ്തു. ഓവര്‍ തുടങ്ങുമ്പോള്‍ അഞ്ചിന് 70 റണ്‍സായിരുന്നു ആഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡില്‍. ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (39) വീഴ്ത്തിയ ജഡേജ പിന്നീട് വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയും തിരിച്ചയച്ചു. റണ്‍സൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്.

പാളിപ്പോയ കൂട്ടുകെട്ട്
എട്ടിന് 70 എന്ന നിലയില്‍നിന്ന് ഒന്‍പതാം വിക്കറ്റില്‍ സേനുരന്‍ മുത്തുസാമിയും ഡെയ്ന്‍ പീറ്റും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിന് അത് മാത്രം മതിയായിരുന്നില്ല. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സാണ് ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. പീറ്റ് 107 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് 56 റണ്‍സ് നേടിയത്.

തുടക്കത്തില്‍ ഇന്ത്യ
ടെസ്റ്റിന്റെ ആദ്യ ദിനം മുതല്‍ തന്നെ ഇന്ത്യക്കായിരുന്നു മുന്‍ തൂക്കം. ആദ്യ ഇന്നിങ്‌സില്‍ അഗര്‍വാളിന്റെ ഡബിള്‍ സെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ഇന്ത്യ ഏഴിന് 507 റണ്‍സെടുത്ത് കരുത്ത് കാട്ടി. രണ്ടാം ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി കുറിച്ചതോടെ ഇന്ത്യ നാല് വിക്കറ്റിന് 323 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് വിജയം മുന്നില്‍ കണ്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  12 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  12 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  12 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  12 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  12 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  12 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  12 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  12 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  12 days ago