
ഭരണത്തലവന്മാര്
ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളുടെ ഭരണ തലവന്‍ ഗവര്‍ണറാണ്. ഗവര്‍ണറുടെ പേരിലാണ് എല്ലാ നിര്‍വാഹക പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
നിയമസഭയില്‍ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഗവര്‍ണര്‍ ഒപ്പിടുന്നതോടുകൂടിയാണ്. സര്‍വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍മാര്‍ക്ക് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രത്തിന് വേണ്ടി സംസ്ഥാന ഭരണം നടത്തേണ്ട അധികാരവുമുണ്ട്. കേരളത്തിലെ ഗവര്‍ണര്‍മാരെ പരിചയപ്പെടാം.
1. ബി. രാമകൃഷ്ണ റാവു
1956 നവംബര്‍ 22 1960 ജൂലൈ 1. 1899 മാര്‍ച്ച് 13ന് ആന്ധ്രപ്രദേശിലെ പടകല്ല് ഗ്രാമത്തില്‍ ജനിച്ചു. 1967 സപ്തംബര്‍ 15ന് അന്തരിച്ചു.
2. വി.വി.ഗിരി
1960 ജൂലൈ 1 1965 ഏപ്രില്‍ 2.
സ്വതന്ത്ര ഇന്ത്യയുടെ നാലാമത്തെ പ്രസിഡഡന്റായിരുന്ന വരഹ ഗിരി വെങ്കിടഗിരി 1894 ആഗസ്റ്റ് 10ന് ബര്ഹാംപൂരിലാണ് ജനിച്ചത്. 1980 ജൂണ്‍ 23ന് ചെന്നൈയില്‍ അന്തരിച്ചു.
3. അജിത്ത് പ്രസാദ് ജെയിന്
1965 ഏപ്രില്‍ 2 1966 ഫെബ്രുവരി 6.
1902 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ജനിച്ചു. 1977 ഡിസംബര്‍ 31 ന് അന്തരിച്ചു.
4. ഭഗവാന് സഹായ്
1966 ഫെബ്രുവരി 6 1967 മെയ് 15.
1967 മെയ് 15ന് കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതു മുതല്‍ 1973 ജൂലൈ മൂന്നുവരെ ജമ്മുകശ്മീര്‍ ഗവര്‍ണറായി ചുമതലയേറ്റു.
5. വി.വിശ്വനാഥന്
1967 മെയ് 15 1973 ഏപ്രില്‍ 1.
1909 ല്‍ ജനിച്ച വിശ്വനാഥന് കേരളത്തിന്റെ ഗവര്‍ണറാകുന്ന ആദ്യ മലയാളിയാണ്.
6. എന്‍.എന്‍.വാഞ്ചു
1973 ഏപ്രില്‍ 1 1977 ഒക്ടോബര്‍ 10.
മധ്യപ്രദേശ് ഗവര്‍ണറായി സേവനമനുഷ്ഠിച്ച എന്‍.എന്‍.വാഞ്ചു ലാഹോര്‍ ഗവ: കോളജ്, കേംബ്രിഡ്ജ് കിംഗ്സ് കോളജ്, ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് എന്നിവിടങ്ങളില്‍ പഠനം നടത്തി.
7. ജ്യോതി വെങ്കിടാചലം
1977 ഒക്ടോബര്‍ 14 1982 ഒക്ടോബര്‍ 27.
തമിഴ്നാട്ടില്‍ ജനിച്ച ജ്യോതി വെങ്കിടാചലം എം.എല്‍.എ ആയി സേവനം ചെയ്തിരുന്നു.
8. പി.രാമചന്ദ്രന്
1982 ഒക്ടോബര്‍ 27 1988 ഫെബ്രുവരി 23.
1921 ജൂലൈ 11 ന് ജനിച്ചു. 2001 മെയ് 23 ന് അന്തരിച്ചു.
9. രാംദുലാരി സിന്‍ഹ
1988 ഫെബ്രുവരി 23 1990 ഫെബ്രുവരി 12.
1922 ഡിസംബര്‍ എട്ടിന് ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ ജനിച്ചു.1994 ആഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.
10. സ്വരൂപ് സിംഗ്
1990 ഫെബ്രുവരി 12 1990 ഡിസംബര്‍ 20.
ഹരിയാനയിലെ രോഹ്ട്ടക് ജില്ലയിലെ സാംഘി എന്ന ഗ്രാമത്തില്‍ ജനിച്ച സ്വരൂപ സിംഗ് 2003 ല്‍ അന്തരിച്ചു.
11. രാജയ്യ
1990 ഡിസംബര്‍ 20 1994 നവംബര്‍ 9.
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍, കര്‍ണാടക മുന്‍ എം.എല്‍.എ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച രാജയ്യ കര്‍ണാടകയിലാണ് ജനിച്ചത്.
12. പി.ശിവശങ്കര്‍
1994 നവംബര്‍ 12 1996 മെയ് 1.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ വിദേശകാര്യ നിയമ, പെട്രോളിയം മന്ത്രിയായി സേവനമനുഷ്ഠിച്ച ശിവശങ്കരന് കേരളത്തിനു പുറമെ സിക്കിമിന്റേയും ഗവര്‍ണറായിട്ടുണ്ട്.
13. ഖുര്‍ഷിദ് ആലംഖാന്
1996 മെയ് 5 1997 ജനുവരി 25. 1919 ഫെബ്രുവരി 5 ന് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ പിതൗറ ഗ്രാമത്തില്‍ ജനിച്ചു. ഖുര്‍ഷിദ് ആലംഖാന് 1991 മുതല്‍ 8 വര്‍ഷം കര്‍ണാടക ഗവര്‍ണറായിരുന്നു.
14. സുഖ്ദേവ് സിംഗ് കാംഗ്
1997 ജനുവരി 25 2002 ഏപ്രില്‍ 18. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. സുഖ്ദേവ് സിംഗ് കാംഗ് 1931 മെയ് 15 നാണ് ജനിച്ചത്.
15. സിക്കന്തര്‍ ഭക്ത്
2002 ഏപ്രില്‍ 18 2004 ഫെബ്രുവരി 23. 1918 ആഗസ്റ്റ് 24 ന് ഡല്‍ഹിയില്‍ ജനിച്ച സിക്കന്തര്‍ ഭക്ത് 2004 ഫെബ്രുവരി 23 നാണ് അന്തരിച്ചത്.
16. ടി.എന്‍.ചതുര്‍വേദി
2004 ഫെബ്രുവരി 25 2004 ജൂണ്‍ 23.
1928 ജനുവരി 18 ന് ജനിച്ചു. ചതുര്‍വേദിക്ക് 1990ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചു. കര്‍ണാടക ഗവര്‍ണറായി സേവനം ചെയ്തു.
17. ആര്.എല്‍.ഭാട്ടിയ
2004 ജൂണ്‍ 23 2008 ജൂലൈ 10.
ആര്.എല്‍.ഭാട്ടിയ എന്ന രഘുമുണ്ടന്ലാല് ഭാട്ടിയ 1921 ജൂലൈ മൂന്നിന് ജനിച്ചു. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞശേഷം 2008 ജൂലൈ 10 വരെ ബീഹാര്‍ ഗവര്‍ണറായും സേവനം ചെയ്തു.
18. ആര്.എസ്.ഗവായ്
2008 ജൂലൈ 11 2011 സെപ്തംബര്‍ 7.
രാമകൃഷ്ണന് സൂര്യഭവന്‍ എന്ന ആര്.എസ്.ഗവായ് ബീഹാര്‍, സിക്കിം എന്നീ സംസ്ഥാനങ്ങളുടെയും ഗവര്‍ണറായിരുന്നു.
19. എം.ഒ.എച്ച്.ഫാറൂഖ്
2011 സപ്തെബര്‍ 8 2012 ജനുവരി 26.
എം.ഒ.ഹസന് ഫാറൂഖ് മരക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എം.ഒ.എച്ച്.ഫാറൂഖ് 1937 സെപ്തംബര്‍ ആറിന് പോണ്ടിച്ചേരിയിലാണ് ജനിച്ചത്. 2012 ജനുവരിയില്‍ ചെന്നൈയില്‍ അന്തരിച്ചു.
20. ഹന്‍സരാജ് ഭരദ്വാജ്
2012 ജനുവരി 26 2013 മാര്‍ച്ച് 22.
1937മെയ് 17ന് ജനിച്ച ഭരദ്വാജ് കര്‍ണാടകയുടെയും ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിരുന്നു.
21. നിഖില്‍ കുമാര്‍
2013 മാര്‍ച്ച് 23 2014 മാര്‍ച്ച് 10.
1941 ജൂലൈ 15ന് ബീഹാറിലെ വൈശാലിയില്‍ ജനിച്ച നിഖില്‍ കുമാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. പാര്‍ലമെന്റ് അംഗം കൂടിയായ അദ്ദേഹം 1978ലും 1985ലും രാഷ്ട്രപതിയുടെ പൊലിസ് മെഡലിന് അര്‍ഹനായിട്ടുണ്ട്.
22. ഷീല ദീക്ഷിത്
2014 മാര്‍ച്ച് 11 2014 സെപ്തംബര്‍ 4. 1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍തലയില്‍ ജനിച്ച ഷീല ദീക്ഷിത് 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.
ഉത്തര്‍ പ്രദേശിലെ കണ്ണുവജ് മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിരുന്നു.
23. പി.സദാശിവം
2014 സെപ്തംബര്‍ 5 തുടരുന്നു. 1949 ഏപ്രില്‍ 27 ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിയില്‍ പളനിസ്വാമിയുടെയും നച്ചി അമ്മീശിന്റെയും മകനായി ജനിച്ചു. ഇന്ത്യയുടെ 40 ാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• a minute ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 6 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 15 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 23 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 27 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 37 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 43 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 12 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago