കെ.എസ്.ടി.എയുടെ സ്‌കൂള്‍ ഏറ്റെടുക്കല്‍; ജില്ലാതല ഉദ്ഘാടനം നാളെ വെട്ടത്തൂരില്‍
വെട്ടത്തൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ)യുടെ സ്‌കൂള്‍ ഏറ്റെടുക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വെട്ടത്തൂരില്‍ നടക്കും. പഞ്ചായത്തിലെ തേലക്കാട് ഗവ.എല്‍.പി സ്‌കൂളില്‍ രാവിലെ 9.30ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 17 സ്‌കൂളുകളെയാണ് കെ.എസ്.ടി.എ ഏറ്റെടുത്തത്. അഞ്ചുവര്‍ഷം കൊണ്ട ് ഈ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് വിദ്യാലയങ്ങളാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം.
കെ.എസ്.ടി.എ മേലാറ്റൂര്‍ ഉപജില്ലാ കമ്മിറ്റിയാണ് തേലക്കാട് സ്‌കൂളിനെ ദത്തെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സ്മാര്‍ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ നിര്‍വഹിക്കും. എയര്‍കണ്ടീഷന്‍ ആക്കുന്നതിനുള്ള ഫണ്ട് വൈസ പ്രസിഡന്റ് എം.ഹംസക്കുട്ടി ഏറ്റുവാങ്ങും. കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം വി.ശശികുമാറും പൂന്തോട്ട നിര്‍മാണ ഉദ്ഘാടനം മലപ്പുറം ഡി.ഡി.ഇ പി.സറഫുള്ളയും നിര്‍വഹിക്കും. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ മേലാറ്റൂര്‍ എ.ഇ.ഒ കെ.ടി സുലൈഖ ഏറ്റുവാങ്ങും. വൈദ്യുതി ബെല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.റഫീഖബഷീര്‍ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസഡര്‍ പ്രഖ്യാപനം പെരിന്തല്‍മണ്ണ ബി.പി.ഒ പി.മനോജികുമാര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."