അനധികൃത മണല്‍കടത്ത് വ്യാപകമെന്ന് ആക്ഷേപം
കാഞ്ഞങ്ങാട്: തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് അനധികൃത മണല്‍കടത്തും മണ്ണ് കടത്തും വ്യാപകമാകുന്നു. തീരദേശങ്ങളിലേക്കുള്ള കാഞ്ഞങ്ങാട്ടെ പ്രധാന റെയില്‍വേ ഗേറ്റുകളായ കുശാല്‍ നഗര്‍, കോട്ടച്ചേരി, ഇക്ബാല്‍ റോഡ് എന്നിവ വഴി അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ പടിഞ്ഞാറു ഭാഗത്തേക്ക് മണ്ണുനിറച്ച ലോറികളും തിരിച്ചു പൂഴിനിറച്ച ലോറികളും ഇടതടവില്ലാതെ ഓടുകയാണ്.
പുലര്‍കാല വേളയിലുള്ള മണല്‍ ലോറികളുടെ ഈ മത്സര ഓട്ടത്തില്‍ രാവിലെ നടക്കാന്‍ പോകുന്നവര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
മലയോരങ്ങളില്‍നിന്നു വന്‍തോതില്‍ കുന്നിടിച്ച് തീരദേശമേഖലയിലെത്തിക്കുന്ന ഭൂമാഫിയകളും തീരദേശങ്ങളില്‍നിന്നു പൂഴികടത്തുന്ന മണല്‍മാഫിയകളും ബന്ധപ്പെട്ടവരുടെ സഹകരണത്തോടെ നടത്തുന്ന ഈ ബിസിനസില്‍ പ്രതിദിനം ലക്ഷങ്ങളാണ് മറിയുന്നതെന്നും ആരോപണമുണ്ട്.
പൊതുവെ തകര്‍ന്നു കിടക്കുന്ന തീരദേശ റോഡുകള്‍ ലോറികളുടെ നിരന്തരമായ ഈ ഓട്ടത്തില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."