സഊദി അറാംകോ ഇന്ത്യയില്‍നിന്ന് 70,000 ടണ്‍ നാഫ്ത വാങ്ങുന്നു
ജിദ്ദ: സഊദി അറാംകോ ഇന്ത്യയില്‍നിന്ന് 70,000 ടണ്‍ നാഫ്ത വാങ്ങുന്നു. കമ്പനിക്കു കീഴിലെ വാണിജ്യ വിഭാഗമായ അറാംകോ ട്രേഡിംഗ് കമ്പനി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നാണ് നാഫ്ത വാങ്ങുന്നത്. കഴിഞ്ഞ മാസം 14ന് കിഴക്കന്‍ സഊദിയിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിതരണത്തിലെ വിടവ് നികത്തുന്നതിനായാണിത്. എണ്ണയുടെ സാന്ദ്രത കുറച്ച് പൈപ്പ്ലൈന് വഴി ഒഴുക്കിവിടാന്‍ സഹായിക്കുന്ന പദാര്‍ഥമാണ് നാഫ്ത.
എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു ശേഷം അറാംകോ യൂറോപ്പില്‍ നിന്ന് 1,20,000 ടണ്ണും ഇന്ത്യയില്‍നിന്ന് 1,30,000 ടണ്ണും നാഫ്ത വാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്ന് 70,000 ടണ്‍ വാങ്ങുന്നതിനുള്ള ഇടപാട് കൂടി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യയില്‍ നിന്ന് അറാംകോ വാങ്ങുന്ന നാഫ്ത 1,30,000 ടണ്‍ ആയി ഉയര്‍ന്നു. 2013 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഐ.ഒ.സിയില്‍ നിന്ന് സഊദി ഈ ഉല്‍പ്പന്നം വാങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."