HOME
DETAILS
MAL
വീട്ടുമുറ്റത്തുയര്ന്നത് വിവാഹപന്തലിനു പകരം മരണപന്തല്‍
backup
November 09 2018 | 06:11 AM
പുതുക്കാട് : വിവാഹ പന്തല്‍ ഒരുങ്ങേണ്ട മുറ്റത്ത് മകന്റെ അന്ത്യയാത്രക്ക് സാക്ഷ്യംവഹിക്കേണ്ട ദുരവസ്ഥയിലാണ് വരന്തരപ്പിള്ളിയിലെ സിജോയുടെ കുടുംബം. ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് പള്ളിക്കുന്ന് പുത്തന്‍പുരയ്ക്കല്‍ ജോസിന്റെ മകന് സിജോ (28) യുടെ അവിചാരിതമായ അന്ത്യം. വ്യാഴാഴ്ച കുട്ടനെല്ലൂരിലുണ്ടായ അപകടത്തിലായിരുന്നു സിജോയുടെ മരണം. ചിറക്കേക്കോട് സ്വദേശിനിയുമായി സിജോയുടെ മനസമ്മതം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സിജോ തൃശൂരില്‍ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.ആറു വര്‍ഷം മുമ്പ് ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിലാണ് സിജോയുടെ പിതാവ് ജോസ് മരിച്ചത്.പഠിക്കുന്ന സമയത്തുതന്നെ മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന സിജോ ആയിരുന്നു കുടുംബത്തിന്റെ അത്താണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."