മിച്ചഭൂമി സ്ഥലം കൈയേറി പാറപൊട്ടിച്ചെടുത്ത സംഭവം: വകുപ്പുതല അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു
പാലക്കാട്: നെമ്മാറആതനാട് മലയുടെ താഴ് വാരത്തു അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ക്രഷര്‍ ഉടമ മിച്ചഭൂമി സ്ഥലം കൈയേറി പാറപൊട്ടിച്ചെടുക്കുകയും,നിയമം കാറ്റില്‍പറത്തി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു വരുന്നതിനെക്കുറിച്ചു് വകുപ്പുതല അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ കുറേക്കാലമായി കൈയേറിയ സ്ഥലത്തെ പാറയില്‍ നിന്നും 200 അടിയോളം ആഴത്തില്‍ പാറപൊട്ടിച്ചെടുത്തു വില്‍പന നടത്തുകയായിരുന്നു. പുറമ്പോക്ക് പാറയില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന കരിങ്കല്ല് പൊട്ടിച്ചു കടത്തിയതായാണ് പ്രാഥമിക വിവരം നെന്മാറയിലെ പൊതുപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് സര്‍ക്കാരിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നെന്മാറ ഡി.എഫ്.ഓ,ചിറ്റൂര്‍ തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്‌റ്, നെന്മാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാററില്‍ പരത്തിയാണ് ഇതുവരെ ക്രഷര്‍ പ്രവര്‍ത്തിച്ചു വന്നതെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ ജില്ലാ ജിയോളജിസ്‌റ് ക്രഷര്‍ ഉടമയെ വഴിവിട്ടു സഹായിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇദ്ദേഹത്തെ തന്നെയാണ് പൊട്ടിച്ചെടുത്ത പാറയുടെ നഷ്ട്ം കണക്കാക്കാന്‍ വേണ്ടി ചുമതലപെടുത്തിയിട്ടുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കല്ല് പൊട്ടിച്ചു കടത്തിയതായും, മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത 82 സെന്റ് വരുന്ന പാറഉള്‍പ്പെടുന്ന സ്ഥലം ക്രഷറുടമ കൈയേറി പാറപൊട്ടിച്ചെടുത്തതിന് എഫ് .ഐ.ആര്‍ തയാറാക്കി ഉടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."