ബി.പി.എല്‍ കാര്‍ഡ് അനര്‍ഹരെ കണ്ടെത്തിയാല്‍ തടവും പിഴയും
മലപ്പുറം: അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഇനി പിടിവീഴും. അനര്‍ഹരായ ആരെങ്കിലും ബിപിഎല്‍ കാര്‍ഡ് കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ ഉടന്‍ അത് എ.പി.എല്‍ കാര്‍ഡാക്കി മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍.പി നോര്‍ബര്‍ട്ട് അറിയിച്ചു. ഇത്തരത്തില്‍ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ 1955ലെ അവശ്യസാധന നിയമ പ്രകാരം നിയമനടപടിക്ക് വിധേയരാക്കുകയും ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വില സര്‍ക്കാരിലേയ്ക്ക് കണ്ടുക്കെട്ടുകയും ചെയ്യും.
സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്നും തടവും പിഴയും വിധിക്കാന്‍ വ്യവസ്ഥയുണ്ടെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീട്, നാലുചക്ര വാഹനം, ഒരേക്കര്‍ ഭൂമി, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലി ഇതിലേതെങ്കിലും സ്വന്തമായുള്ളവര്‍ ബി.പി.എല്‍ കാര്‍ഡിനര്‍ഹരല്ല.
ഇതിനിടെ ബി.പി.എല്‍ കാര്‍ഡ് അനര്‍ഹമായി ഉപയോഗിച്ചുവന്നിരുന്ന 765 കുടുംബങ്ങള്‍ ജൂലൈയില്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സ്വമേധയാ എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറി. 2012 മുതല്‍ 8,682 ബി.പി.എല്‍. കാര്‍ഡുകള്‍ എ.പി.എല്‍ കാര്‍ഡാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം 728 പൊതുവിപണി പരിശോധനകള്‍ നടത്തിയതില്‍ 145 ക്രമക്കേടുകള്‍ കണ്ടെത്തി.
ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നവര്‍ക്കെതിരേയും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരേയും നടപടിക്ക് ശിപാര്‍ശ ചെയ്തു. അനധികൃതമായി ഉപയോഗിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. പൊതുവിതരണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 റേഷന്‍ മൊത്തവിതരണ ഡിപ്പോകള്‍, 15 മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പൊകള്‍, 832 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി.
ഏഴ് റേഷന്‍ മൊത്തവിതരണ ഡിപ്പൊകള്‍, 418 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ആറ് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ സസ്‌പെഡ് ചെയ്തു. ക്രമക്കേടുകള്‍ കണ്ടെത്തിയവര്‍ക്കെതിരേ 1955ലെ അവശ്യ സാധന നിയമം അനുസരിച്ചും കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരവും ശക്തമായ നടപടികള്‍ സ്വികരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."