HOME
DETAILS
MAL
വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യും: മന്ത്രി ശൈലജ
backup
November 09 2018 | 19:11 PM
തിരുവനന്തപുരം: വിധവകളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ. ഏറ്റുമാനൂരിലെ ശാന്തമ്മ സുകുമാരന്‍ അടക്കം 27 പേര് മന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
ഇവര്‍ക്ക് ധനസഹായമായി 7 ലക്ഷം രൂപയാണ് ചെലവുവരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് വിവാഹ ധനസഹായ പദ്ധതി നടപ്പാക്കുന്നത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ലഭിച്ച ചില അപേക്ഷകളില്‍ ജീവനക്കാരുടെ ജോലിഭാരം നിമിത്തം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുകാരണം ഇവര്‍ക്ക് അര്‍ഹമായിരുന്ന വിവാഹ ധനസഹായം നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മനപ്പൂര്‍വമല്ലാത്ത വീഴ്ചയാണ് ഇതിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."