HOME
DETAILS
MAL
പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയത്, കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രജികുമാര്‍
backup
October 10 2019 | 05:10 AM
കോഴിക്കോട്:പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്ന് കൊലപാതകകേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി പ്രജികുമാര്‍ പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. മാത്യുവാണ് തന്റെ കയ്യില്‍നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ കൂട്ടിചേര്‍ത്തു.ജോളിയുമായി ഒരു ബന്ധവുമില്ലെന്നും രണ്ടാം പ്രതി മാത്യുപ്രശ്നക്കാരനായി തോന്നിയിരുന്നില്ലെന്നും പ്രജികുമാറിന്റെ ഭാര്യ ശരണ്യ പറഞ്ഞു.
അതേസമയം മറ്റുപലര്‍ക്കും സയനൈഡ് നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ഏറെനാളായി ബന്ധമില്ലെന്ന് പറഞ്ഞ പ്രജികുമാര്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."