മൂന്ന് പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് നോട്ടീസ്
തൃശൂര്‍:തൃശൂര്‍ താലൂക്കിലെ പുക പരിശോധനാ കേന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. മൂന്ന് പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് സസ്പെന്ഷന് നടപടിയുടെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
6 മാസത്തിലൊരിക്കല്‍ മെഷീന് കാലിബെറേഷന്‍ നടത്തുക, ബി.എസ്.4 വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കനായി സോഫ്റ്റ് വെയര്‍ അപ്ഗ്രേഡ് ചെയ്യുക, നിയമാനുസൃത പരിശോധന ഉറപ്പാക്കുക, സ്ഥാപനത്തിന്റെ ലൈസന്‍സ്, പരിശോധനകന്റെ സര്‍ട്ടിഫിക്കറ്റ്, മെഷീന് കാലിബെറേഷന്‍ തീയതി, വാങ്ങിക്കുന്ന ഫീസ് പ്രദര്‍ശിപ്പിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. ലൈസന്‍സില്‍ രേഖപ്പെടുത്തിയ സ്റ്റാഫ് തന്നെ വാഹന പരിശോധന നടത്തുക തുടങ്ങിയ വ്യവസ്ഥകള്‍ പരിശോധന കേന്ദ്രങ്ങള്‍ പാലിക്കണം. ഇവ കൃത്യമായി നിര്‍വഹിച്ചില്ലെങ്കില്‍ ആര്.ടി.ഒ യെ അറിയിക്കാം. ഫോണ്‍ : 0487-2360009.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."