ഹാഫിള് മുഹമ്മദ് അനസിനെ അനുമോദിച്ചു
ജിദ്ദ: പത്തു മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ 13 വയസുക്കാരന്‍ ഹാഫിള് മുഹമ്മദ് അനസിന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സ്‌നേഹാദരം നല്‍കി. കണ്ണൂര്‍ മാങ്കടവ് ദാറുറഹ്മ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നാണ് പത്ത് മാസം കൊണ്ട് മുഹമ്മദ് അനസ് വിശുദ്ധ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്തമാക്കിയത്. ഹാഫിള് റിയാസ് മൗലവി പൂച്ചക്കാടിന്റെ ശിക്ഷണത്തിലായിരുന്നു അനസിന്റെ ഖുര്‍ആന്‍ പഠനം. 7ാം ക്ലാസ്സ് വരെ ജിദ്ദ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലും, ജിദ്ദാ ദാറുസ്സലാം മദ്രസയിലും പഠനം നടത്തിയ അനസ് ഇപ്പോള്‍ നാട്ടില്‍ ദാറുറഹ്മ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ ഉപരിപഠനം നടത്തുകയാണ്.
സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദാ കമ്മറ്റി സെക്രട്ടേറിയേറ്റ് അംഗമായ കണ്ണൂര്‍ പുളിങ്ങോം സ്വാദേശി ഹൈദര്‍ പുളിങ്ങോം ഫാത്തിമ ദമ്പതികളുടെ മകനാണ് അനസ്. ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് എസ്.ഐ.സി ജിദ്ദ സെന്‍ടല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി ആലംപാടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബൂബക്കര്‍ ഹാജി കൊണ്ടോട്ടി, മുസ്തഫ ഫൈസി ചേറൂര്‍, മുഹമ്മദ് റഹ്മാനി, ഫിറോസ് പരതക്കാട്, ഹൈദര്‍ പുളിങ്ങോം തുടങ്ങിയവര്‍ പ്രസംഗിച്ചു.ഉസ്മാന്‍ ഇരിങ്ങാട്ടിരി ഉപഹാര സമര്‍പ്പണം നടത്തി. നൗഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ജാബിര്‍ നാദാപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."