കേരളം പനിക്കുമ്പോള്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു: ഉമ്മന്‍ചാണ്ടി
വടകര: കേരളം പനിച്ചു വിറക്കുമ്പോള്‍ ഇതിനെതിരെ ഒന്നും ചെയ്യാതെ ഇടതുസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശാന്തിയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പനിയില്‍നിന്ന് കേരളത്തെ രക്ഷിക്കണമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിനെ ജനങ്ങളെ പറഞ്ഞു ഭയപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തിയത്.
എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളില്‍ ജനം കിടക്കാനിടമില്ലാതെ അലയുകയാണ്. മുമ്പെങ്ങും ഇല്ലാത്തയത്ര പനി മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നിട്ടും മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൈകഴുകുകയാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും പരസപരം അക്രമിച്ച് കേരളീയസമൂഹത്തിന്റെ സമാധാനം തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, കെ.സി അബു, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഡ്വ. സി. വത്സലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."