കുറ്റ്യാടിയിലും നരിപ്പറ്റയിലും വീടിനുനേരെ ബോംബേറ്
കുറ്റ്യാടി: കുറ്റ്യാടിയിലും നരിപ്പറ്റയിലും വീടിന് നേരെ ബോംബേറ് . കുറ്റ്യാടിയില്‍ സി.പി.എം ജില്ല കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറിയുമായ കെ.കെ ദിനേശന്റെ വീടിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍ വാതില്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് കുറ്റ്യാടി വടയത്തെ വീടിനു നേരെ ആക്രമണം നടന്നത്. ആദ്യം എറിഞ്ഞ ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും മുന്‍ വാതിലും ഹാളിലെ ഷോക്കേസും തകരുകയും ചെയ്തു. രണ്ടാമത്തെ ബോംബ് ഒന്നാം നിലയിലെ സിറ്റൗട്ടിന്റെ തിണ്ണയില്‍ തട്ടിപ്പൊട്ടുകയും ചെയ്തു.
ദിനേശനും കുടുംബവും ഉറങ്ങിയ മുറിയുടെ തൊട്ടടുത്താണ് ആദ്യ ബോംബ് പൊട്ടിയത്. തലനാരിഴ വ്യത്യാസത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. കുറ്റ്യാടി സി.ഐ. ടി സജീവന്, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് പരിശോധന നടത്തി നരിപ്പറ്റ കക്കുഴി പീടികയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ ജ്യേഷ്ഠന് കെ.പി രാജന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ഒന്‍പതോടെ ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയുടെ കൈവരിയും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."