വിജിലന്‍സ് യൂനിറ്റ് മേധാവിയായി ആരോപണ വിധേയന്; ഡിവൈ.എസ്.പി അവധിയില്‍ പോയി
തിരുവനന്തപുരം: വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ തലപ്പത്ത് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ സേനയ്ക്കുള്ളില്‍ പ്രതിഷേധം. ഇതേ തുടര്‍ന്ന് ഡിവൈ.എസ്.പി അവധിയില്‍ പോയി. തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നിലേക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് തിരുത്തിയതിനും അഞ്ചോളം അച്ചടക്ക നടപടി നേരിട്ടയാളുമായ ബി.അശോകനെ നിയമിച്ചതിലാണ് പ്രതിഷേധം.
ബാര്‍കേസ്, ടൈറ്റാനിയം, പാറ്റൂര്‍, തച്ചങ്കരിക്കെതിരെയുള്ള അഴിമതി എന്നീ കേസുകളും നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകളും അന്വേഷിക്കുന്ന യൂനിറ്റാണ് തിരുവനന്തപുരത്തെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന്. ഇവിടെ എസ്.പിയായിരുന്ന സുകേശന് വിരമിച്ച ഒഴിവിലേക്കാണ് അശോകനെ നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന ഡിവൈ.എസ്.പി നന്തന്പിള്ളയാണ് അവധിയില്‍ പോയത്. നേരത്തെ അശോകനെ സര്‍വിസില്‍നിന്നു പിരിച്ചുവിടണമെന്ന് പി.എസ്.സി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മുന്‍പ് വിജിലന്‍സിന്റെ ഇതേ യൂനിറ്റില്‍ എസ്.പിയായിരുന്നപ്പോള്‍ ഡിവൈ.എസ്.പിമാരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്തിയതിന് അശോകന് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു.
അശോകന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ റദ്ദാക്കുകയും അപ്രധാന തസ്തികയില്‍ നിയമിക്കുകയും ചെയ്തു. നിരവധി അച്ചടക്ക നടപടികള്‍ നേരിട്ട അശോകന് കഴിഞ്ഞ സര്‍ക്കാര്‍ ഐ.പി.എസിന് ശുപാര്‍ശ ചെയ്തിരുന്നില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഐ.പി.എസ് ലിസ്റ്റില്‍ കയറിപ്പറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."