HOME
DETAILS

കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ;  വിജ്ഞാന ദീപ്തിയ്ക്ക് 1.99 കോടി രൂപ

  
backup
October 11 2019 | 20:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b8
 
 
 
 
തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയായ വിജ്ഞാന ദീപ്തിയ്ക്കായി 1.99 കോടി രൂപയുടെ ഭരണാനുമതി. 
ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപയാണ് ഈ പദ്ധതിയനുസരിച്ച് ധനസഹായം ലഭിക്കുക. ഇവരുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ താമസിച്ച് തന്നെ പഠനം ഉറപ്പാക്കുന്നതിനുമായാണ് വിജ്ഞാനദീപ്തി നടപ്പിലാക്കി വരുന്നത്. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട 828 കുട്ടികള്‍ക്കാണ് ധനസഹായം ലഭ്യമാകുക. 
സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയ്ക്ക് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 18 വയസ് പൂര്‍ത്തിയാകുന്നതുവരെയാണ് ധനസഹായം നല്‍കുന്നത്. 
കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം തുടരുവാനുള്ള വഴിയൊരുക്കുക, ജെ.ജെ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ സ്വന്തം വീടുകളിലേക്ക് മാറ്റുക, ശിശു സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിജ്ഞാന ദീപ്തി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  4 days ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  4 days ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  4 days ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  4 days ago
No Image

മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു

Kerala
  •  4 days ago
No Image

ഗാംഗുലിക്കും ധോണിക്കും ശേഷം ഇതാദ്യം; ക്യാപ്റ്റന്മാരിൽ മൂന്നാമനായി രോഹിത്

Cricket
  •  4 days ago
No Image

അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ‍‍ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി

Cricket
  •  4 days ago
No Image

കിവീസിനെതിരെ സിക്സർ മഴ; ഗെയ്‌ലെന്ന വന്മരത്തെയും വീഴ്ത്തി ഹിറ്റ്മാന്റെ കുതിപ്പ്

Cricket
  •  4 days ago
No Image

ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ

oman
  •  4 days ago