HOME
DETAILS
MAL
അട്ടപ്പാടിയില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി യാഥാര്‍ഥ്യമാകുന്നു
backup
November 10 2018 | 06:11 AM
മണ്ണാര്‍ക്കാട്: അഗളി ആസ്ഥാനമായി പുതുതായി ആരംഭിക്കുന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് സര്‍ക്കാര്‍ 22 തസ്തികകൂടി അനുവദിച്ചു. പുതിയ സിവില്‍ സ്റ്റേഷനിലെ രണ്ടാംനില, നിലവിലെ ഐ.ടി.ഡി.പി ആസ്ഥാനം എന്നിവയാണ് കോടതിക്കായി പരിഗണനയിലുള്ളത്. ദൂരദര്ശന് കേന്ദ്രത്തിനു സമീപത്തുള്ള എ.വി.ഐ.പി കെട്ടിടം പരിഗണിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അനുമതി ലഭിച്ചില്ല.
നിലവില്‍ മണ്ണാര്‍ക്കാടാണ് കോടതിയുള്ളത്. യാത്രാ സൗകര്യം കുറവായതിനാല്‍ അട്ടപ്പാടിയില്‍ കോടതി അനുവദിക്കണമെന്ന് ഏറെനാളത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. അട്ടപ്പാടിയെ ട്രൈബല്‍ താലൂക്കാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."