എ.ഐ.സി.സി ജീവനക്കാരന്റെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി റെയ്ഡ്
കൊച്ചി: എ.ഐ.സി.സി ജീവനക്കാരന്റെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി റെയ്ഡ്. എ.ഐ.സി.സി ആസ്ഥാനത്തെ കാഷ്യര്‍ മാത്യു വര്‍ഗീസിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിനായാണ് പരിശോധന. ദില്ലിയില്‍ നിന്നുള്ള സംഘമാണ് പരിശോധനക്ക് എത്തിയത്. കൊച്ചിയിലെ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി ഇവര്‍ നേരിട്ട് എത്തുകയായിരുന്നു.
വീട് കാണിച്ചുനല്കുന്നതിനുവേണ്ടി മാത്രമായിരുന്നു കൊച്ചിയിലെ ഉദ്യോഗസ്ഥരെ വിളിച്ചത്. ഇതിന് പിന്നാലെ ഇവരെ തിരിച്ചയച്ചു. നിരവധി രേഖകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് വിവരം.
40 വര്‍ഷത്തിലേറെയായി ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് കാഷ്യറായി ജോലി നോക്കുകയാണ് മാത്യു വര്‍ഗീസ്. പി. ചിദംബരം, ഡി.കെ ശിവകുമാര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ മാത്യു വര്‍ഗീസിന്റെ കൈയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയില്‍നിന്ന് ആദായ നികുതി വകുപ്പ് കൊച്ചിയിലെത്തിയത്.
പാര്‍ട്ടിയുടെ ഫണ്ട് പിരിവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."