കനത്ത മഴ വീണ്ടും; സഊദി വെള്ളക്കെട്ടില്‍
റിയാദ്: കഴിഞ്ഞയാഴ്ച മുതല്‍ ആരംഭിച്ച മഴക്ക് അല്‍പ്പം ശമനം ലഭിച്ചതിന് പിന്നാലെ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ സഊദിയുടെ വിവിധ ഭാഗങ്ങളെ വെള്ളത്തില്‍ മുക്കി. മധ്യ പ്രവിശ്യയായ റിയാദിലും ജിദ്ദ, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരിയായ റിയാദില്‍ വെള്ളിയാഴ്ച പെയ്ത മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
വിവിധ സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ വാഹനങ്ങളും മറ്റും ഒലിച്ചു പോയി. റോഡുകളും അടിപ്പാതകളും പ്രധാന ബൈപാസ് റോഡുകളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതവും താറുമാറായി. റിയാദിലെ പ്രളയത്തില്‍ കുടുങ്ങിയ 93 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് റിയാദിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തത്. മധ്യ പ്രവിശ്യയിലെ ശക്തമായ മഴക്കിടെ ഗതാഗത തടസമുണ്ടായി.
മക്കയിലും ശക്തമായ മഴയാണുണ്ടായത്. ഇവിടങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ ഒലിച്ചു പോയി.
ചിലയിടങ്ങളില്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിദ്ദയിലും തുവലിലും വെള്ളിയാഴ്ച രാത്രിയും കനത്ത മഴയാണ് ഉണ്ടായത്.
മഴ വിമാന സര്‍വിസുകളെ ബാധിച്ചിട്ടില്ലെന്ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."