അധികാരക്കൊതി തീരാത്ത കാരണവന്മാര്‍
ഇന്ന് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും പുതുതായി വീക്ഷിക്കപ്പെടുന്നത് മൂലക്കിരുത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ ചില നീക്കങ്ങളാണ്. ഏതു കൊച്ചു കുട്ടികള്‍ക്കുപോലും പ്രവചിക്കാനാവും അവരുടെ ഭാവി എന്താകുമെന്നുള്ളത്. പ്രായക്കൂടുതലിന്റെ ഒതുക്കത്തേക്കാള്‍ ഞങ്ങള്‍ ഇന്നും പഴയ ശൗര്യത്തോടെ സജീവമാണ് എന്ന് തെളിയിക്കാനുള്ള കോപ്രായത്തരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണവര്‍.
പ്രായം 90 കഴിഞ്ഞാലും നാലുപേര്‍ കൈപിടിച്ചു താങ്ങി നടത്തുമ്പോഴും എന്റെ അധികാര സ്ഥാനങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പുതിയ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സഖാവാണ് മുന്നിലുള്ളത്.
ഞാനൊരു അധികാര മോഹിയല്ലായെന്നു പലവുരു ആവര്‍ത്തിച്ച് യാഥാര്‍ഥ്യത്തെ മാറ്റാന്‍ ശ്രമിച്ചാലും അത് തിരിച്ചറിയുന്നവരാണ് മലയാളികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും അദേഹത്തിന്റെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും ഒടുവില്‍ പാര്‍ട്ടിയെ ത്രിശങ്കുവില്‍ ആക്കിയ ചരിത്രവും മലയാള ജനത മറന്നിട്ടില്ല.
ഇടതും വലതും ഒരുപോലെ മൂലക്കിരുത്തിയപ്പോള്‍ ന്യൂനപക്ഷ സമുദായത്തിനെതിരേ സവര്‍ണന്റെയും വര്‍ഗീയവാദിയുടെയും ഭാഷയില്‍ പ്രസംഗിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും അധികാരത്തിന് വേണ്ടി അവസാനം ശ്വാസംവരെ പൊരുതുമെന്ന് പവൃത്തികൊണ്ട് തെളിയിച്ച് കൊണ്ടിരിക്കുന്ന മാണി സാറും ഈ ഗണത്തില്‍പ്പെടുന്നു. അധികാരം അകലുമ്പോഴേക്കും ഇവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ പക്ഷെ, കോമാളി ചാനലുകാര്‍ക്ക് ചാകരയാണ്.
അന്‍വര്‍ അമ്മിനിക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."