ഡല്‍ഹി പൊലിസില്‍ 554 ഒഴിവുകള്‍; പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 372ഉം വനിതകള്‍ക്ക് 182ഉം ഒഴിവുകളാണുള്ളത്. ശമ്പളം: 25500 മുതല്‍ 81100 രൂപ വരെ.
പ്രായം: 2019 ജൂലായ് ഒന്നിന് 18നും 25നും മധ്യേ പ്രായമുള്ളവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍നിന്നുള്ള പ്ലസ്ടു വിജയം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ടൈപ്പിങ് (മിനുട്ടില്‍ 30 വാക്കുകള്‍) അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് (മിനുട്ടില്‍ 25 വാക്കുകള്‍) അറിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടര്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദമായ സിലബസ് www.delhipolice.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ഉണ്ട്.
അപേക്ഷ: ഒക്ടോബര്‍ 14 മുതല്‍ delhipolice.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 13
വിജ്ഞാപനത്തിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
Head Constable Recruitment in Delhi Police; Apply by 13 Novembe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."