ചീഞ്ഞ് നാറി അലനല്ലൂര്‍; പകര്‍ച്ചപ്പനിക്ക് അറുതിയായില്ല: അധികൃതര്‍ മൗനത്തില്‍
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ മേഖലയില്‍ ഡെങ്കിപ്പനി അടക്കമുളള പകര്‍ച്ചപ്പനിക്ക് അറുതിയാവുന്നില്ല. ദിനം പ്രതി രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സഹചര്യത്തില്‍ പോലും അധികൃതര്‍ അനങ്ങാപാറ നയത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട ആരോഗ്യ വകുപ്പും, ഗ്രാമപഞ്ചായത്തും കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ ജനം പ്രതിഷേധത്തിലാണ്. പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാവുന്ന മാലിന്യങ്ങള്‍ പോലും നീക്കം ചെയ്യാത്ത സ്ഥിതിയാണുള്ളത്. അലനല്ലൂര്‍ വില്ലേജ് ഓഫിസിന് പരിസരത്ത് പ്ലാസ്റ്റിക് അടക്കമുളള മാലിന്യകൂമ്പാരത്തിന് മാസങ്ങളോളമായുളള പഴക്കമുണ്ട്.
പഞ്ചായത്ത് പരിധിയിലെ കച്ചേരിപ്പറമ്പ്, മാളിക്കുന്ന്, അലനല്ലൂര്‍, കണ്ണംകുണ്ട്, എടത്തനാട്ടുകരയിലെ പൊന്‍പാറ, വട്ടമണ്ണപ്പുറം, ചിരട്ടക്കുളം, യതീംഖാന, കര്‍ക്കിടാംകുന്നിലെ പാലക്കടവ്, ഉണ്ണിയാല്‍, കാര, ആലുങ്ങല്‍, കാഞ്ഞിരംപാറ, നല്ലൂര്‍പ്പുള്ളി പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുണ്ട്. ഗ്രാമപഞ്ചായത്തില്‍ നൂറോളം പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടെന്നാണ് പരക്കെ പറയപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ അടുത്തുളളള്ള കണക്ക് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണുളളതെന്നാണ്.
പനി ബാധിതര്‍ ഏറെയും മലപ്പുറം ജില്ലാ ആശുപത്രിയായ പെരിന്തല്‍മണ്ണ, മഞ്ചേരി മെഡിക്കല്‍ കോളജ്, പെരിന്തല്‍ണ്ണ, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികിളില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്കൊന്നും അധികൃതരുടെ പക്കലില്ല. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം മാത്രമാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ശുചിത്വ മിഷന്‍ മഴക്കാല പൂര്‍വശുചീകരണത്തിന് ഓരോ വാര്‍ഡുകളിലേക്കും അനുവദിച്ച 10000 രൂപവീതമുള്ള തുക പോലും ചെലവഴിച്ചില്ലെന്ന ആരോപണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."