കോളനിയില്‍ അയിത്തമുണ്ടെന്ന് ചക്ലിയ വിഭാഗക്കാര്‍
കൊല്ലങ്കോട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്നും, ഭീഷണിയുണ്ടെന്നും ചക്ലിയ വിഭാഗക്കാര്‍. പി.കെ. ബിജു എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കലക്ടര്‍ മേരികുട്ടി, ജില്ലാ പോലിസ് സൂപ്രണ്ട് പ്രതീഷ്കുമാര്‍ നേതൃത്വത്തിലുള്ള സംഘം കോളനിയില്‍ ചക്ലിയ വിഭാഗവുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ് ചക്ലിയ വിഭാഗത്തിലുള്ളവര്‍ കോളനിയില്‍ അയിത്തം നിലനില്‍ക്കുന്നുണ്ടെന്നും കൗണ്ടര്‍ വിഭാഗക്കാരുടെ ഭീഷണി നിലനില്‍ക്കുന്നതായും അമ്മമാര്‍ സംഘത്തോട് പറഞ്ഞത്.
വികസനത്തിലെ വിവേചനമാണ് കോളനിയില്‍ മുഖ്യവിഷയമെന്നും വികസനം എത്തിക്കാന്‍ എല്ലാ സംവിധാവും ഉണ്ടാകുമെന്ന് പി.കെ. ബിജു എം.പി പറഞ്ഞു. ചക്ലിയ വിഭാഗത്തെ ഭീഷണിപെടുത്തുന്നവര്ക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുമെന്നും രാത്രികളില്‍ വീടുകളില്‍ കയറി ഭീഷണിപെടുത്തുന്നവര്ക്കെതിരേ പരാതി നല്കിയാല് നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലിസ് സുപ്രണ്ട് പ്രതീഷ് കുമാര്‍ പറഞ്ഞു. കോളനിയില്‍ കൂടുതല്‍ പൊലിസുകാരെ നിയമിക്കുമെന്നും വിവിധ പ്രദേശങ്ങളിലായി നിരീക്ഷണ കാമറകള്‍ പൊലിസ് സ്ഥാപിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പു നല്കി. സമരത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപെട്ടെങ്കിലും, പട്ടികജാതി- വര്‍ഗ കമ്മീഷന് എത്തി പരാതി നല്‍കിയതിനു ശേഷം സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്ന് ചക്ലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ശിവരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."