മെഡിക്കല്‍ ഓഫിസര്‍ക്കു നേരേയുള്ള ആക്രമണം; ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചു
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരായത്.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ഡിക്രൂസിനു നേരെ കഴിഞ്ഞദിവസം നടന്ന രാഷ്ട്രീയ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. പനി പടര്‍ന്ന് പിടിക്കുന്നതിന്റെ പ്രാധാന കാരണം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം നഗരസഭ വരുത്തിയ ഗുരുതരമായ വീഴ്ചയാണ്.
ഇത് മറച്ചുവച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കൗണ്‍സിലര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തതിനെ കെ.ജി.എം.ഒ.എ ശക്തമായി അപലപിച്ചു.
പരിമിത സൗകര്യങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് പനി നിയന്ത്രിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സിരാകേന്ദ്രത്തിന് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ ഇന്നത്തെ ദുരവസ്ഥ വര്‍ധിക്കുകയേയുള്ളു.
ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയാവുന്ന ഇത്തരം അക്രമങ്ങളില്‍ നിന്നും ആരോഗ്യ സ്ഥാപനങ്ങളെ എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ഒഴിവാക്കണമെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നപക്ഷം അതിനെതിരേ ശക്തിയായി പ്രതികരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."