പ്രധാനാധ്യാപികക്കെതിരേ ആരോപണം
വല്ലപ്പുഴ: മേച്ചേരി വി.സി.യം.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപിക്കതെരേ ആരോപണവുമായി നാട്ടുകാരും സഹധ്യാപകരും പി.ടി.എയും. മൂന്ന് വര്‍ഷമായി സ്‌കൂളിന്റെ പ്രവര്‍ത്തനം പിന്നോട്ടാണന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പി.ടി.എയും സഹധ്യാപകരെയും ഭരണസംവിധാനത്തെയും നോക്കുകുത്തിയാക്കി തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ഉച്ചഭക്ഷണവും ചില ദിവസങ്ങളില്‍ നല്‍കേണ്ട പാലും മുട്ടയുമടക്കം കൃത്യമായി നല്‍കുന്നില്ല. ഇത് ചോദ്യം ചെയ്ത തനിക്കെതിരേ പൊലിസില്‍ കള്ളപ്പരാതി നല്‍കിയതായി പി.ടി.എ പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു.
അനീതിക്കെതിരേ ചോദ്യം ചെയ്താല്‍ ധിക്കാരപരമായ മറുപടിയാണ് ലഭിക്കുന്നതെന്നും അദേഹം പറയുന്നു. മാനസികമായും ഉദ്യോഗപരമായും തങ്ങളെ പ്രധാനധ്യാപിക ദ്രോഹിക്കുകയാണെന്ന് സഹധ്യാപകരും പറയുന്നു. അസംബ്ലിയില്‍ സഭ്യമല്ലാത്ത രീതിയില്‍ കുട്ടികളോട് സംസാരിക്കുന്നു. കൃത്യമായി വിദ്യാലയത്തിലെത്തുകയോ ക്ലാസെടുക്കയോ ചെയ്യുന്നില്ല.
നാലുവര്‍ഷമായി തങ്ങളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്നും ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആനൂകൂല്യങ്ങള്‍ ലഭിച്ചതെന്നും രണ്ട് പതിറ്റാണ്ടുകളിലേറെയായി ഇവിടെ അധ്യാപനം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥാപനത്തെ പിന്നോട്ട് നയിക്കുന്ന ഈ അധ്യാപികക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നന്ദവിലാസിനി ആവശ്യപ്പെട്ടു. നൂറിലധികം വര്‍ഷം പിന്നിട്ട ഈ സ്ഥാപനം എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."