ബ്രസീലിന് സമനില, അര്‍ജന്റീനക്ക് ജയം
കലാങ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിന് സമനില. അര്‍ജന്റീനക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നൈജീരിയയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. 35-ാം മിനുട്ടില്‍ ജോ അറിബയുടെ ഗോളിലൂടെ നൈജീരിയയാണ് മുന്നിലെത്തിയത്. എന്നാല്‍ 48-ാം മിനുട്ടില്‍ കസാമിറോ നേടിയ ഗോളില്‍ ബ്രസീല്‍ സമനില പിടിക്കുകയായിരുന്നു.
മികച്ച ടീമിനെ ഇറക്കിയിട്ടും ബ്രസീലിന് ജയം കണ്ടെത്താനായില്ല. സെനഗലിനെതിരേയുള്ള മത്സരം ബ്രസീലിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അര്‍ജന്റീന 6-1 എന്ന സ്‌കോറിന് ഇക്വഡോറിനെയാണ് പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച അര്‍ജന്റീന 20-ാം മിനുട്ട് മുതല്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു.
ലൂക്കാസ് അലാരിയോ, ഇസ്‌ക്വര്‍ദോ, ജെര്‍മന്‍ പെസല്ല, ഡമിങ്കസ്, ലൂക്കാസ് ഒകാംപസ് എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ സെല്‍ഫായിരുന്നു. 49-ാം മിനുട്ടില്‍ എയ്ഞ്ചല്‍ മെനയാണ് ഇക്വഡോറിന് വേണ്ടി ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."