HOME
DETAILS
MAL
ഇറാനിലെ കൂട്ട വധശിക്ഷയ്ക്ക് എതിരേ യു.എന്‍
backup
August 05 2016 | 19:08 PM
ജനീവ: ഇറാനിലെ കൂട്ട വധശിക്ഷയ്ക്കെതിരേ യു.എന്‍ രംഗത്ത്. കഴിഞ്ഞ ആഴ്ച 20 പേരെ ഇറാന് തൂക്കിലേറ്റിയിരുന്നു. ഇറാന്റെ കുറ്റവിചാരണയില്‍ സംശയമുണ്ടെന്നു യു.എന്‍ മനുഷ്യാവകാശ മേധാവി സഈദ് റഅദ് ഹുസൈന് വ്യക്തമാക്കി. ഇറാനില്‍ അനീതി നടപ്പാകുന്നുണ്ടോയെന്ന് യു.എന്നിന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
കുര്‍ദ് വിഭാഗത്തില്‍ നിന്നുള്ള സുന്നികളെയാണ് ഇത്തരത്തില്‍ വധിച്ചതെന്നും യു.എന്‍ മനുഷ്യാവകാശ സംഘടന കണ്ടെത്തിയിട്ടുണ്ട്. നീതിനടപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്നും ക്രിമിനല്‍ നടപടിക്രമം സുതാര്യവും സുശക്തവുമാകണമെന്നും റഅദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."