ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ക്വാറം നഷ്ടമായി; മഞ്ചേശ്വരം ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം
പെര്‍ള: കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ക്വാറം നഷ്ടമായ മഞ്ചേശ്വരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു. കാസര്‍കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ജയചന്ദ്രനാണ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്. ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര ഷേണി പ്രസിഡന്റായുള്ള ഭരണസമിതിക്കാണ് കോണ്‍ഗ്രസ് പോരിനെ തുടര്‍ന്ന് ക്വാറം നഷ്ടമായത്. ബാങ്ക് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റുമായ കെ. ശശിധര നായക്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ അടുക്കത്തോട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജയരാജ്, കെ. കല്യാണി, നുസൈബ, ബി.ജെ.പി പ്രവര്‍ത്തകന്‍ ബാലകൃഷ്ണ റൈ എന്നിവരാണ് ഭരണസമിതിയില്‍ നിന്നു രാജിവച്ചത്. കഴിഞ്ഞ ദിവസം രാവിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദിന് ആറുപേരും നേരിട്ടെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് ബാങ്ക് ഭരണത്തിന് അഡ്മിനിസട്രേറ്ററെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."