നാടൊരുമിച്ചു, അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന്
തൊടുപുഴ: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട വട്ടവട സ്വദേശി അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയില്‍ നടന്നു. ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ ഇന്നലെ രാവിലെ 11.30നായിരുന്നു ചടങ്ങ്. വട്ടവട കൊട്ടാക്കൊമ്പൂര്‍ സ്വദേശികളായ മനോരഹന്റെയും ഭൂപതിയുടെയും മകളാണ് കൗസല്യ. കീഴ്വീട് സ്വദേശി മധുസൂദനനാണ് വരന്.
അഭിമന്യുവിന്റെ സ്വപ്നമായിരുന്ന സഹോദരിയുടെ വിവാഹം സി.പി.എമ്മിന്റെയും പ്രദേശവാസികളുടെയുമെല്ലാം പിന്തുണയിലും നേതൃത്വത്തിലുമാണ് ആഘോഷമാക്കിയത്.
മന്ത്രി എം.എം മണി, ജോയ്സ് ജോര്‍ജ് എം.പി , എസ്. രാജേന്ദ്രന് എം. എല്‍.എ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന് മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, ഗോപി കോട്ടമുറിക്കല്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി സി.പി.എം നേതൃത്വത്തില്‍ കൊട്ടക്കൊമ്പൂരില്‍ പണി കഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."