HOME
DETAILS

രക്തദാഹികള്‍

  
backup
June 20 2017 | 23:06 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


രോഗവിതരണം മൂളിപ്പാട്ടിലൂടെ

 

'ഇരയെ വേദനിപ്പിച്ചു കാര്യം നേടുക'എന്ന'നെമാറ്റോസെറ'വിഭാഗത്തില്‍പ്പെടുന്ന പ്രാണിവര്‍ഗമാണ് കൊതുകുകള്‍. മനുഷ്യരുടെയും ജന്തുക്കളുടെയും രക്തമാണ് കൊതുകുകളുടെ മുഖ്യ ആഹാരം. ലോകമൊട്ടാകെ മൂവായിരത്തോളം വ്യത്യസ്ത കൊതുകു വര്‍ഗമുണ്ടത്രെ! ക്യൂലക്‌സ്, അനാഫിലസ് തുടങ്ങി രോഗങ്ങളുടെ മൊത്തവിതരണക്കാരായ ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ അപകടമാണ്. എല്ലാ കൊതുകുകളും രക്തദാഹികളല്ല കേട്ടോ, പെണ്‍കൊതുകുകള്‍ മാത്രമാണീ വില്ലത്തികള്‍! ഇത് ചെയ്യുന്നത് അവയിടുന്ന മുട്ടകള്‍ക്കാവശ്യമായ പ്രോട്ടീനുകള്‍ സംഭരിക്കുന്നതിനാണ്. ആണ്‍കൊതുകുകളുടെ പ്രധാന ആഹാരം സസ്യങ്ങളുടെയും മറ്റും നീരാണ്.
കൊതുകിന്റെ മൂളിപ്പാട്ട് പ്രസിദ്ധമാണ്. ഈ ശബ്ദം ചിറകടി ശബ്ദമാണ്. ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ച് പറക്കുന്നതിനാല്‍ കമ്പനം മൂലമുണ്ടാകുന്ന ശബ്ദമാണിത്. ഈ ശബ്ദത്തിലൂടെയാണ് ഇവ ഇണയെ കണ്ടെത്തുന്നത്.

 

ജീവിതക്രമം


ഈര്‍പ്പമുള്ള പ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍, ചോലകള്‍, വെള്ളം കെട്ടിക്കിടക്കുന്ന ഏരിയകള്‍, റബര്‍ കാടുകള്‍ എന്നിവിടങ്ങളിലാണ് കൊതുകുകള്‍ കൂടുതലായുണ്ടാകുന്നത്. മാലിന്യമുള്ളതും കെട്ടിനില്‍ക്കുന്നതുമായ ജലാശയത്തിലാണ് മുട്ടയിടുന്നത്. ഒരു നേരം മുന്നൂറിലേറെ മുട്ടകളിടാന്‍ ഒരു കൊതുകിനാകും. മുട്ട വിരിയുമ്പോള്‍'കൂത്താടി'എന്നയിനത്തിലേക്കു മാറുന്നു. ഏഴുദിവസങ്ങള്‍ക്കൊണ്ട്'പ്യൂപ്പ'എന്ന അവസ്ഥയിലേക്കു മാറും. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് പ്യൂപ്പകള്‍ കൊതുകുകളായി മാറുന്നു.

 

കൊതുകിനങ്ങള്‍


ക്യൂലക്‌സ്, അനാഫിലസ് എന്നീ ഇനം കൊതുകുകളാണ് ധാരാളമായി കണ്ടുവരുന്നത്. ഇവയെ തിരിച്ചറിയാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയേ വേണ്ടൂ... ലോകത്തെവിടെയും കാണുന്നയിനമാണ് ക്യൂലക്‌സ് കൊതുകുകള്‍. ഇവ ഇരിക്കുന്ന സ്ഥലത്തിന് സമാന്തരമായാണത്രെ ശരീരം വെക്കുക. എന്നാല്‍, അനാഫിലസ് വിഭാഗം ശിരസ് അല്‍പം താഴ്ത്തിയിരിക്കും. ക്യൂലക്‌സ് മുട്ടകള്‍ കൂട്ടം കൂട്ടമായി കാണപ്പെടും. ഒരു പ്രാവശ്യം ഇരുന്നൂറ്റന്‍പതോളം മുട്ടകളിടാന്‍ ഒരു പ്രയാസവുമില്ല ഇവയ്ക്ക്. അനോഫിലസ് കൊതുകുമുട്ടകള്‍ ഓരോന്നും വേറിട്ടാണ് കാണപ്പെടുക. ഈഡിസ് ഈജിപ്തി എന്നയിനവും വലിയ ഭീഷണി തന്നെയാണ്.
അസുഖങ്ങളുടെ മൊത്ത വിതരണക്കാര്‍ എന്ന് കൊതുകിനേയും ഈച്ചയേയുമാണ് വിളിക്കാറ്. കൊതുകാണ് ഒന്നാമത്. ഇവ പരത്തുന്ന രോഗങ്ങളില്‍ ഗുരുതരമായത് മലമ്പനിയാണ്. അനോഫിലസ് കൊതുകുകളാണ് മലമ്പനിയുടെ അണുക്കളെ വഹിച്ചുനടക്കുന്നത്. 'പ്‌ളാസ് മോഡിയം'എന്നാണീ വിനാശകാരികളായ രോഗാണുക്കളെ ശാസ്ത്രലോകം വിളിക്കുന്നത്.

 

സൂചിപ്രയോഗം


എങ്ങനെയാണ് കൊതുകുകള്‍ രക്തം കുടിക്കുന്നത്? നീണ്ട സൂചി ഉപയോഗിച്ചാണിതു സാധിക്കുന്നത്.'പ്രോബോസിസ്'എന്ന ഒരിനം സൂചിയാണിത്. കൊതുകു കടിച്ച ഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഉമിനീരിലൂടെ പുറത്തേക്കൊഴുക്കുന്ന ഒരു രാസപദാര്‍ഥമാണ് ഈ ചൊറിച്ചില്‍ ഉണ്ടാക്കുന്നത്.

 

ഇരയെ തേടുന്നത് മണം പിടിച്ച്


മണത്തുപിടിച്ചാണ് കൊതുക് ഇരയെത്തേടിയെത്തുന്നത്. ഏകദേശം 35 മീറ്റര്‍ അകലെ നില്‍ക്കുന്ന ഇരയെപ്പോലും മനസിലാക്കാന്‍ സാധിയ്ക്കും. മനുഷ്യന്റെ വിയര്‍പ്പ്, ദേഹത്തു നിന്ന് പുറപ്പെടുന്ന രാസവസ്തുക്കളുടെ സാമീപ്യവുമാണ് കൊതുകിനെ അരികിലേക്കാകര്‍ഷിക്കുന്നത്.

 

തടയണം, വംശ വര്‍ധന


നാം തന്നെയാണ് കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള അവസരങ്ങളുണ്ടാക്കുന്നത്. പുരയിടത്തിലെ ജലധാരകളില്‍ വെള്ളം നീക്കി വൃത്തിയായി സൂക്ഷിക്കുക, രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ വെള്ളം മാറ്റുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, സന്ധ്യാസമയങ്ങളില്‍ വീടുനുസമീപം, തുമ്പ,വേപ്പ്, തുളസി എന്നിവ പുകയ്ക്കുന്നത് കൊതുകിനെ അകറ്റാനുള്ള സൂത്രമാണ്. കൊതുകു ലാര്‍വ വളരുന്ന സ്ഥലങ്ങളില്‍ മണ്ണെണ്ണ, പെട്രോള്‍ എന്നിവ തളിച്ച് അവ വളരാനുള്ള സാധ്യത ഇല്ലാതാക്കാം.

 

കര്‍പ്പൂരാദി തൈലം ഉണ്ടാക്കാം


കൊതുക് കടിക്കാതിരിക്കാന്‍ കര്‍പ്പൂരാദി തൈലം തേച്ചാല്‍ മതി. പൊടിച്ച കര്‍പ്പൂരത്തില്‍ തുളസിനീര്‍ ചേര്‍ത്താല്‍ കര്‍പ്പൂരാദി തൈലമായി. ഇത് പുരട്ടിയാല്‍ കൊതുക് കടിക്കില്ല.
അപരാജിത ധൂമ ചൂര്‍ണം: അപരാജിത ധൂമ ചൂര്‍ണം ആയുര്‍വേദ കടകളില്‍ കിട്ടും. ഇത് പുകച്ചാല്‍ കൊതുക് വരില്ല. പനി വന്നവര്‍ക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago