HOME
DETAILS
MAL
ബിഹാര്‍ സര്‍ക്കാരിനും പൊലിസിനും സുപ്രിംകോടതിയുടെ വിമര്‍ശനം
backup
November 12 2018 | 19:11 PM
ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂരില്‍ ഷെല്‍ട്ടര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ മുന്‍ മന്ത്രി മഞ്ജു വര്‍മയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനു ബിഹാര്‍ സര്‍ക്കാരിനും പൊലിസിനും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബിഹാറിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരോട് വിഷയത്തില്‍ വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടു.
മഞ്ജു വര്‍മയെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്തപക്ഷം ബിഹാര്‍ പൊലിസ് മേധാവി നവംബര്‍ 27നു കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. പ്രതികള്‍ക്കു ജാമ്യം കിട്ടാതിരിക്കാന്‍ സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി പൊലിസിനു നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."